ഡാളസ് മോര്‍ണിംഗ് 64 സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍ ജെറി അന്തരിച്ചു
Sunday, May 26, 2019 2:41 PM IST
ഡാളസ്: ഡാളസ് - ഫോര്‍ട്ട് വര്‍ത്തിലെ സ്‌പോര്‍ട്‌സ് പ്രേമികള്‍ക്കു സുപരിചിതനായിരുന്ന ഡാളസ് മോര്‍ണിംഗ് 64 ന്യൂസ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍ ജെറി ഫ്രേലെ (64) അന്തരിച്ചു. മുന്നു ദശാബ്ദമായി സ്‌പോര്‍ട്‌സ് രംഗത്തെ സജീവ സാന്നിധ്യമായിരുന്നു ജെറി.

കാന്‍സര്‍ രോഗത്തെ തുടര്‍ന്നു ചികിത്സയിലായിരുന്ന ജെറി മെയ് 25-നു ശനിയാഴ്ച അന്തരിച്ചതായി കുടുംബാംഗങ്ങള്‍ അറിയിച്ചു. ഫുട്‌ബോള്‍, ബാസ്‌കറ്റ് ബോള്‍, ബേസ് ബോള്‍ തുടങ്ങിയ മത്സരങ്ങളെക്കുറിച്ച് ജെറി തയാറാക്കിയ റിപ്പോര്‍ട്ടുകള്‍ വായനക്കാര്‍ വളരെ ഇഷ്ടപ്പെട്ടിരുന്നു. ചില ആഴ്ചകള്‍ക്കു മുമ്പ് എന്‍എച്ച്എല്‍ പ്ലേഓഫ് ഗെയിം ജെറി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ടെക്‌സസ് റേഞ്ചേഴ്‌സ് ജെറിയുടെ മരണത്തില്‍ അനുശോചിച്ചുകൊണ്ടുള്ള പ്രസ്താവന പുറപ്പെടുവിച്ചു. മുപ്പത്തഞ്ച് വര്‍ഷത്തെ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടിംഗില്‍ മുപ്പതു വര്‍ഷവും ഡാളസ് മോര്‍ണിംഗ് ന്യൂസിനുവേണ്ടിയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.

റിപ്പോര്‍ട്ട്: പി.പി.ചെറിയാന്‍