കാപ്‌സ് മെഡിക്കല്‍ ക്യാമ്പ് വന്‍ വിജയമായി
Sunday, May 26, 2019 2:42 PM IST
ഹൂസ്റ്റണ്‍: ഒരു കൂട്ടം മലയാളികളുടെ CAPS എന്ന സംഘടന ലാഭേച്ഛ കൂടാതെ പല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു അതില്‍ പ്രധാനമായി ആയുരാരോഗ്യരംഗത്തെ സജീവ പ്രവര്‍ത്തനങ്ങളാണ്, 2019 മേയ് മാസം ഇരുപത്തി അഞ്ചാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതല്‍ ഹൂസ്റ്റണ്‍ സ്റ്റാഫോര്‍ഡിലുള്ള ഷിലോ ട്രാവല്‍സ് ബില്‍ഡിങ്ങ്‌സ് കെട്ടിടത്തില്‍ വച്ച് പ്രഗല്‍ഭരായ ഡോ.ജയരാമന്‍ എംഡി, ഡോ. മനു ചാക്കോ എംഡി, ഡോ. ഷാന്‍സി എന്നിവരുടെ മുഖ്യ നേതൃത്വത്തില്‍ നൂറുകണക്കിന് ഹൂസ്റ്റണ്‍ നിവാസികള്‍ക്ക് വൈദ്യസഹായം നല്‍കി.

മറ്റ് സൗജന്യ മെഡിക്കല്‍ ക്യാമ്പുകളെ അപേക്ഷിച്ച് CAPS (കമ്യൂണിറ്റി അസോസിയേഷന്‍ ഫോര്‍ പബ്ലിക് സര്‍വീസ്) തികച്ചും വേറിട്ടു നില്‍ക്കുന്നു കാരണം സാധരണ ക്യാമ്പുകളില്‍ വെറും രോഗനിര്‍ണയം മാത്രം നടത്തി തൃപതിപ്പെടുത്തുമ്പോള്‍ കാപ്‌സ് അള്‍ട്രാസൗണ്ട്, ഇസിജി, ഇ കെ ജി, തുടങ്ങിയവയും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ സൗജന്യമായി നല്‍കുകയും ചെയ്യുന്നു എന്നു മാത്രമല്ല വിദഗ്ദ്ധ പരിശോധന ആവശ്യമുള്ളവര്‍ക്ക് അതും സൗജന്യമായി തന്നെ നല്‍കി വരുന്നു. റേഡിയോളജി ടെക്‌നീഷ്യനായ ശ്രീ വിനോദ് ഇക്കരേത്ത്, വിക്ടറി കരിയര്‍ ഇന്‍സ്റ്റിട്യൂട്ട് അംഗങ്ങളും ജസ്സി സിസില്‍, സിസില്‍ വര്‍ഗീസ് , ഡോ. പൊന്നു പിള്ള എന്നിവരും സജീവമായി പ്രവര്‍ത്തിച്ചു. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജിമാരായ കെ.പി ജോര്‍ജ്, ജൂലി മാത്യൂ എന്നിവരും സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ ശ്രീ. കെന്‍മാത്യൂ, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജായി മത്സരിക്കുന്ന സുരേന്ദ്രന്‍.കെ.പട്ടേല്‍ എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു. ഈ സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ ആത്മാര്‍ത്ഥമായി പങ്കെടുത്ത ഡോക്ടര്‍ ജയരാമന്‍, മനു ചാക്കോ, ഷാന്‍സി എന്നിവരെ ഫലകങ്ങള്‍ നല്‍കി ആദരിക്കാന്‍ ഈ സൗജന്യ മെഡിക്കല്‍ ക്യാമ്പിന്റെ സംഘാടകനും സ്‌പോണ്‍സറും പ്രശസ്ത റിയലേറ്ററുമായ ഷിജിമോന്‍ ജേക്കബ് മറന്നില്ല.

കമ്യൂണിറ്റി അസോസിയേഷന്‍ ഫോര്‍ പബ്ലിക്ക് സര്‍വീസുമായി ബന്ധപ്പെടുവാന്‍: നൈനാന്‍ മാത്തുള്ള 832 495 3868, എബ്രഹാം തോമസ്സ്832 922 8187, റെനി കവലയില്‍ 281 300 9777, പൊന്നു പിള്ള 281 261 4950, തോമസ് തയ്യില്‍ 832 282 0484, സാമുവല്‍ മണക്കര 281 403 6243, ജോണ്‍ കുന്നക്കാട്ട് 281 242 4718, ഷിജിമോന്‍, ജേക്കബ് 832 755 2867, സുരേഷ് രാമകൃഷണന്‍ 832 451 8652.

വാര്‍ത്ത അയച്ചത് : ശങ്കരന്‍കുട്ടി