കെ​സി​എ​സ് യു​വ​ജ​നോ​ത്സ​വം: ഡാ​നി​യേ​ൽ ക​ലാ​പ്ര​തി​ഭ, ആ​ഞ്ച​ലീ​ന ക​ലാ​തി​ല​കം, ലേ​ന റൈ​സിം​ഗ് സ്റ്റാ​ർ
Monday, June 10, 2019 10:21 PM IST
ഷി​ക്കാ​ഗോ: ഇ​രു​നൂ​റി​ൽ​പ്പ​രം ക​ലാ​പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ച്ച കെ​സി​എ​സ് യു​വ​ജ​നോ​ത്സ​വം 2019ൽ ​ക​ലാ​പ്ര​തി​ഭ​യാ​യി ഡാ​നി​യേ​ൽ മാ​ത്യു തേ​ക്കു​നി​ൽ​ക്കു​ന്ന​തി​ലും, ക​ലാ​തി​ല​ക​മാ​യി ആ​ഞ്ച​ലീ​ന ജോ​സ് മ​ണ​ക്കാ​ട്ടും, റൈ​സിം​ഗ് സ്റ്റാ​റാ​യി ലേ​നാ മാ​ത്യൂ​സ് കു​രു​ട്ടു​പ​റ​ന്പി​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ ക്നാ​നാ​യ സം​ഘ​ട​ന​യാ​യ ഷി​ക്കാ​ഗോ ക്നാ​നാ​യ കാ​ത്ത​ലി​ക് സൊ​സൈ​റ്റി​യു​ടെ ഈ​വ​ർ​ഷ​ത്തെ യു​വ​ജ​നോ​ത്സ​വം സം​ഘ​ട​നാ​മി​ക​വി​ലും, പ​ങ്കാ​ളി​ത്ത​ത്തി​ലും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ജൂ​ണ്‍ ഒ​ന്ന് ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് കെ​സി​എ​സ് ഭാ​ര​വാ​ഹി​ക​ളു​ടേ​യും എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടേ​യും സാ​ന്നി​ധ്യ​ത്തി​ൽ മു​ൻ​വ​ർ​ഷ​ത്തെ ക​ലാ​പ്ര​തി​ഭ കാ​യി​ൻ കാ​രാ​പ്പ​ള്ളി​ൽ, ക​ലാ​തി​ല​കം റൊ​മീ​ന ചാ​ലു​ങ്ക​ൽ, റൈ​സിം​ഗ് സ്റ്റാ​ർ​സാ​യ ഡാ​നി​യേ​ൽ തേ​ക്കു​നി​ൽ​ക്കു​ന്ന​തി​ൽ, സാ​നി​യ കോ​ല​ടി, ലെ​ക്സി​യാ ഇ​ടു​ക്കു​ത​റ​യി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നു ഭ​ദ്ര​ദീ​പം കൊ​ളു​ത്തി മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തു​ട​ർ​ന്നു നാ​ലു സ്റ്റേ​ജു​ക​ളി​ലാ​യി വി​വി​ധ ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ ഇ​രു​നൂ​റി​ൽ​പ്പ​രം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. സ​ബ് ജൂ​നി​യ​ർ സ്പെ​ല്ലിം​ഗ് ബീ ​മ​ത്സ​ര​വും പ​തി​ന​ഞ്ചി​ൽ​പ്പ​രം കു​രു​ന്നു​ക​ൾ പ​ങ്കെ​ടു​ത്ത പു​ഞ്ചി​രി മ​ത്സ​ര​വും കാ​ണി​ക​ളു​ടെ പ്ര​ത്യേ​ക ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.

സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, പു​രാ​ത​ന​പ്പാ​ട്ട്, ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, ഫോ​ക് ഡാ​ൻ​സ്, ഫാ​ൻ​സി ഡ്ര​സ് എ​ന്നീ മ​ത്സ​ര​ങ്ങ​ളി​ൽ സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യ ക​ലാ​തി​ല​കം ആ​ഞ്ച​ലീ​ന, മ​ണ​ക്കാ​ട്ട് ജോ​സ് ലി​ൻ​സി ദ​ന്പ​തി​ക​ളു​ടെ പു​ത്രി​യാ​ണ്. ഇം​ഗ്ലീ​ഷ് ലൈ​റ്റ് മ്യൂ​സി​ക്, ഇ​ൻ​സ്ട്രു​മെ​ന്‍റ​ൽ മ്യൂ​സി​ക്, ബൈ​ബി​ൾ ക്വി​സ്, സ്പെ​ല്ലിം​ഗ് ബീ, ​വെ​സ്റ്റേ​ണ്‍ ഡാ​ൻ​സ് എ​ന്നി​വ​യി​ൽ സ​മ്മാ​നം വാ​ങ്ങി​യ ക​ലാ​പ്ര​തി​ഭ ഡാ​നി​യ​ൽ, തേ​ക്കു​നി​ൽ​ക്കു​ന്ന​തി​ൽ ജോ​ബി മ​ഞ്ജ​രി ദ​ന്പ​തി​ക​ളു​ടെ പു​ത്ര​നാ​ണ്. കു​രു​ട്ടു​പ​റ​ന്പി​ൽ ഷാ​ബി​ൻ ജീ​ന ദ​ന്പ​തി​ക​ളു​ടെ പു​ത്രി​യാ​യ റൈ​സിം​ഗ് സ്റ്റാ​ർ ലേ​ന മ​ല​യാ​ളം ഫി​ലിം സോം​ഗ്, പു​രാ​ത​ന​പ്പാ​ട്ട്, ഭ​ക്തി​ഗാ​നം എ​ന്നി​വ​യി​ൽ സ​മ്മാ​നം നേ​ടി.

യു​വ​ജ​നോ​ത്സ​വ​ത്തി​ന്‍റെ വി​ജ​യ​ത്തി​നു ചു​ക്കാ​ൻ പി​ടി​ച്ച​ത് ലി​ൻ​സ​ണ്‍ കൈ​ത​മ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് ക​മ്മി​റ്റി​യാ​ണ്. ജോ​സ് ആ​ന​മ​ല, മി​ഷേ​ൽ ഇ​ടു​ക്കു​ത​റ, നി​ധി​ൻ പ​ടി​ഞ്ഞാ​ത്ത് എ​ന്നി​വ​രാ​ണ് മ​റ്റു ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ. ഇ​വ​രോ​ടൊ​പ്പം കെ.​സി.​എ​സ് പ്ര​സി​ഡ​ന്‍റ് ഷി​ജു ചെ​റി​യ​ത്തി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് തി​രു​നെ​ല്ലി​പ്പ​റ​ന്പി​ൽ, സെ​ക്ര​ട്ട​റി റോ​യി ചേ​ല​മ​ല​യി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടോ​മി എ​ട​ത്തി​ൽ, ട്ര​ഷ​റ​ർ ജെ​റി​ൻ പൂ​ത​ക്ക​രി, ലെ​ജി​സ്ലേ​റ്റീ​വ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ മാ​റ്റ് വി​ള​ങ്ങാ​ട്ടു​ശേ​രി എ​ന്നി​വ​രും മ​റ്റു ബോ​ർ​ഡ് അം​ഗ​ങ്ങ​ളും പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.


റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം