മിഡ്‌വെസ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഭ​വ​ന​ര​ഹി​ത​ർ​ക്ക് സാ​ന്ത്വ​ന​മാ​കു​ന്നു
Monday, June 10, 2019 10:26 PM IST
ഷി​ക്കാ​ഗോ: മിഡ്‌വെസ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഷി​ക്കാ​ഗോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ലെ നി​ർ​ധ​ന​രാ​യ ഭ​വ​ന​ര​ഹി​ത​ർ​ക്ക് ഭ​വ​നം നി​ർ​മി​ച്ചു ന​ൽ​കു​ന്ന​തി​നാ​യി ഫ​ണ്ട് റൈ​സിം​ഗ് പ്രോ​ഗ്രാം ന​ട​ത്തു​ന്നു.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്ര​മു​ഖ ബ്രാ​ൻ​ഡ് ആ​യ തൈ​ക്കു​ടം ബ്രി​ഡ്ജ് ലൈ​വ് ഷോ ​ജൂ​ണ്‍ 30നു ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6ന് ​കോ​പ്പ​ർ​നി​ക്ക​സ് സെ​ന്‍റ​റി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു. (5216 W Lawrence Ave, Chicago, IL 60630). ജന്മനാ​ടി​നോ​ടു​ള്ള മ​ല​യാ​ളി​യു​ടെ സ്നേ​ഹ​വും ആ​ദ​ര​വും ഒ​പ്പം നാ​ടി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി​യും ഈ ​പ്രോ​ഗ്രാ​മി​ന്‍റെ ടി​ക്ക​റ്റു​ക​ൾ എ​ടു​ത്തും, സ്പോ​ണ്‍​സ​ർ ചെ​യ്തും പ​രി​പാ​ടി വ​ൻ വി​ജ​യ​മാ​ക്കു​വാ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ക്കു​ന്നു


റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം