കെഎച്ച്എ​ൻ​എ സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം ചെ​യ്തു
Monday, June 10, 2019 10:28 PM IST
ന്യൂ​ജേ​ഴ്സി: കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ( കെഎച്ച്എ​ൻ​എ )​യു​ടെ കു​ട്ടി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം കൊ​ച്ചി​യി​ൽ ന​ട​ന്നു. എ​തി​ർ ശ​ക്തി​ക​ളെ പ്ര​തി​രോ​ധി​ച്ച് കി​ട്ടു​ന്ന ഉൗ​ർ​ജ്ജ​ത്തെ ഉ​പ​യോ​ഗി​ച്ച് മു​ന്നേ​റാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഴി​യ​ണ​മെ​ന്ന് കേ​ര​ള ഹൈ​ക്കോ​ട​തി റി​ട്ട. ജ​സ്റ്റി​സ് പി.​എ​സ്. ഗോ​പി​നാ​ഥ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ഠി​ക്കാ​നു​ള്ള താ​ത്പ​ര്യ​ത്തെ സ്കോ​ള​ർ​ഷി​പ്പു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കും. ഒ​പ്പം സാ​ന്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ൾ​ക്ക് ഒ​രു കൈ​ത്താ​ങ്ങാ​കും. വ​ലി​യ നി​ല​യി​ൽ ഉ​ള്ള​വ​ർ ക​ഷ്ട​പ്പെ​ടു​ന്ന​വ​രെ കൈ ​പി​ടി​ച്ചു​യ​ർ​ത്തു​ന്ന സ·​ന​സാ​ണ് ക​ഐ​ച്ച്എ​ൻ​എ ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ര​മാ​ര ദേ​വീ​ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ക​ഐ​ച്ച്എ​ൻ​എ ചെ​യ​ർ​മാ​ൻ സു​ധ ക​ർ​ത്ത അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മി​ടു​ക്കന്മാരാ​യ പാ​വ​പ്പെ​ട്ട കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​നു​ള്ള സം​രം​ഭം ക​ഐ​ച്ച്എ​ൻ​എ​യു​ടെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഒ​ന്നാ​മ​ത്തേ​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ല​ക്ട്രോ​ണി​ക്സ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത് കാ​ർ​ത്തി​കേ​യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​നാ​ത​ന​ധ​ർ​മ്മം ഭാ​ര​ത സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും പ​ഠി​ക്കാ​ൻ പ​ണ​മി​ല്ലാ​തെ ഒ​രു കു​ട്ടി​യും ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ടി വ​ര​രു​തെ​ന്നും ജ​നം ടി​വി ചീ​ഫ് എ​ഡി​റ്റ​ർ ജി.​കെ. സു​രേ​ഷ് ബാ​ബു പ​റ​ഞ്ഞു. ഹി​ന്ദു സ​മൂ​ഹ​ത്തി​ലെ ക​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​കാ​ൻ ന​മു​ക്ക് ക​ഴി​യ​ണ​മെ​ന്ന് അ​മൃ​ത സ്കൂ​ൾ ഓ​ഫ് ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് ഡ​യ​റ​ക്ട​ർ ഡോ. ​യു. കൃ​ഷ്ണ കു​മാ​ർ പ​റ​ഞ്ഞു. സ​ഹ​ജീ​വി​ക​ളെ സ​ഹാ​യി​ക്കാ​നു​ള്ള അ​മേ​രി​ക്ക​യി​ലെ ഹി​ന്ദു സ​മൂ​ഹം ചെ​യ്യു​ന്ന പു​ണ്യ പ്ര​വ​ർ​ത്തി​യാ​ണെ​ന്ന് ക​ഐ​ച്ച്എ​ൻ എ ​മു​ൻ പ്ര​സി​ഡ​ന്‍റ് വെ​ങ്കി​ട് ശ​ർ​മ പ​റ​ഞ്ഞു. എ​ച്ച്എ​ൻ​എ ഡ​യ​റ​ക്ട​ർ ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കൊ​ച്ചി അ​ന്ത​ർ​ദേ​ശി​യ പു​സ്ത​കോ​ത്സ​വം ക​ണ്‍​വീ​ന​ർ ബി. ​പ്ര​കാ​ശ് ബാ​ബു, ക​ഐ​ച്ച്എ​ൻ​എ കേ​ര​ള ഘ​ട​കം കോ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​ശ്രീ​കു​മാ​ർ, ദേ​ശീ​യ ബു​ക്ക് ട്ര​സ്റ്റ് ഡ​യ​റ​ക്ട​ർ ടി. ​എ​ൻ. ന​ന്ദ​കു​മാ​ർ, സം​ഗീ​ത സം​വി​ധാ​യ​ക​ൻ ആ​ർ.​കെ. ദാ​മോ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ച്ച​യാ​യ പ​തി​മൂ​ന്നാം വ​ർ​ഷ​മാ​ണ് കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക കേ​ര​ള​ത്തി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കു​ന്ന​ത്. പ്രൊ​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ​ക്ക് പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് പ്ര​തി​വ​ർ​ഷം 250 ഡോ​ള​ർ വീ​ത​മാ​ണ് സ്കോ​ർ​ഷി​പ്പ്.

അ​ഞ്ജ​ന ജ​യ​കു​മാ​ർ (എ​റ​ണാ​കു​ളം), അ​ഖി​ല വി (​കൊ​ല്ലം), ആ​ന​ന്ദ് ടി (​കൊ​ല്ലം), അ​ഞ്ജ​ന ഗോ​പി (കൊ​ല്ലം), അ​ഞ്ജ​ന എം ​എ​സ് (കൊ​ല്ലം), അ​ഞ്ജു എ​സ്.​എ​ൽ (തി​രു​വ​ന​ന്ത​പു​രം), അ​നു​പ​മ എ​സ് (കൊ​ല്ലം), അ​നു​രാ​ഗ് കെ (​പാ​ല​ക്കാ​ട്), അ​നു​രാ​ഗ് സി.​എ​സ് (ആ​ല​പ്പു​ഴ), ആ​തി​ര പി.​എ​സ് (തൃ​ശൂ​ർ), അ​തു​ൽ കൃ​ഷ്ണ​ൻ ജി (​കൊ​ല്ലം), അ​തു​ല്യ ജി ​കു​മാ​ർ (മ​ല​പ്പു​റം), ഭ​വ്യ ബി.​പി (പ​ത്ത​നം​തി​ട്ട), ച​ന്ദ​നി ച​ന്ദ്ര​ൻ (ആ​ല​പ്പു​ഴ), ദേ​ന തീ​ർ​ത്ഥ (ക​ണ്ണൂ​ർ), ധ​ന്യ കെ ​എ (പാ​ല​ക്കാ​ട്), ദി​വ്യ ച​ന്ദ്ര​ൻ(​തി​രു​വ​ന​ന്ത​പു​രം), ഗി​രീ​ഷ് ഗോ​പി ( ആ​ല​പ്പു​ഴ), ഗോ​കു​ൽ എം.​ആ​ർ (മ​ല​പ്പു​റം), ഗോ​പി​ക ജ​യ​ൻ (കോ​ട്ട​യം), ഹ​രി​ത എ​ച്ച് (പാ​ല​ക്കാ​ട്), ഹേ​മ​ന്ദ് പി (​മ​ല​പ്പു​റം), കാ​വ്യ കെ.​എ​സ് (വ​യ​നാ​ട്), കീ​ർ​ത്ത​ന പ്ര​സാ​ദ് (തി​രു​വ​ന​ന്ത​പു​രം) കൃ​ഷ്ണ​പ്രി​യ എ ​പി ( തൃ​ശൂർ), പ്രീ​തു പി ​കു​മാ​ർ (പ​ത്ത​നം​തി​ട്ട), ര​ശ്മി മാ​ധ​വ​ൻ എം (​മ​ല​പ്പു​റം), ശ​ര​ണ്യ വി.​എ​സ് (തി​രു​വ​ന​ന്ത​പു​രം), സീ​ത​ൾ പി ​എ​സ്(​കൊ​ല്ലം), ലാ​വ​ണ്യ മോ​ഹ​ൻ സി (​തി​രു​വ​ന​ന്ത​പു​രം), മേ​ഘ (മ​ല​പ്പു​റം), പ​വി​ത്ര. (കൊ​ല്ലം), ശ്രീ​ഹ​രി എ​സ് (കൊ​ല്ലം), ശ്രീ​രാ​ജ് എം ​എ​സ്(​എ​റ​ണാ​കു​ളം), സു​ധി​ൻ സു​ന്ദ​ർ (തി​രു​വ​ന​ന്ത​പു​രം), ഉ​ണ്ണി​മാ​യ കെ.​എ​സ്. (എ​റ​ണാ​കു​ളം), വീ​ണ ഭാ​സ്ക​ര​ൻ (തൃ​ശൂ​ർ) , വി​ഷ്ണു​പ്രി​യ ജ​യ​രാ​ജ് (എ​റ​ണാ​കു​ളം), വൈ​ശാ​ഖ് പ്ര​സ​ന്ന​ൻ എ​റ​ണാ​കു​ളം) എ​ന്നി​വ​ർ സ്കോ​ള​ർ​ഷി​പ്പ് ഏ​റ്റു​വാ​ങ്ങി.

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ പി.