ഹി​ല​രി ക്ലി​ന്‍റ​ന്‍റെ സ​ഹോ​ദ​ര​ൻ ടോ​ണി റോ​ണ്ടം അ​ന്ത​രി​ച്ചു
Monday, June 10, 2019 10:29 PM IST
ഇ​ല്ലി​നോ​യ്സ്: മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യും ഡെ​മോ​ക്ര​റ്റി​ക് നേ​താ​വു​മാ​യ ഹി​ല​രി ക്ലി​ന്‍റ​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ൻ അ​ന്ത​രി​ച്ചു. ഹി​ല്ല​രി ക്ലി​ന്‍റ​ൻ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ട്വി​റ്റ് ചെ​യ്ത​ത്.

ടോ​ണി റോ​ണ്ടം (64) വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​ണ് അ​ന്ത​രി​ച്ച​തെ​ന്നും മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും ട്വി​റ്റ​റി​ൽ വ്യ​ക്ത​മാ​ക്കി. 1992ൽ ​സ​ഹോ​ദ​രി ഭ​ർ​ത്താ​വ് ബി​ൽ ക്ലി​ന്‍റ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഡ​മോ​ക്രാ​റ്റി​ക് നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം എ​ന്ന നി​ല​യി​ൽ സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

2008ൽ ​ഹി​ല്ല​രി ക്ലി​ന്‍റ​ന്‍റെ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ക്യാ​ന്പ​യി​നി​ൽ പെ​ൻ​സി​ൽ​വാ​നി​യ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് ക​ള​ക്ഷ​ന്‍റെ ചു​മ​ത​ല​യും ടോ​ണി​ക്കാ​യി​രു​ന്നു.

1954ൽ ​ഷി​ക്കാ​ഗോ​യി​ലാ​യി​രു​ന്നു ജ​ന​നം. അ​യോ​വ വെ​സ്ലി​ൻ കോ​ളേ​ജ്, അ​ർ​ക്ക​ൻ​സാ​സ് യൂ​ണി​വേ​ഴ്സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ബി​രു​ദ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ലും വി​വാ​ദ​ങ്ങ​ളു​ടെ ക​ളി​തോ​ഴ​നാ​യി​രു​ന്നു റോ​ണ്ടം. സൗ​മ്യ​നും സ്നേ​ഹ നി​ധി​യു​മാ​യി​രു​ന്നു ടോ​ണി​യെ​ന്ന് ഹി​ല​രി ക്ലി​ന്‍റ​ണ്‍ ട്വി​റ്റ​റി​ൽ സൂ​ചി​പ്പി​ച്ചു.

സ​ഹോ​ദ​ര​ന്‍റെ മ​ര​ണം എ​ന്നെ വ​ള​രെ അ​ധി​കം വേ​ദ​നി​പ്പി​ക്കു​ന്ന​താ​യും അ​വ​ർ പ​റ​ഞ്ഞു. ഭാ​ര്യ: മെ​ഗ​നും, സാ​ക്ക​റി, സൈ​മ​ണ്‍, ഷി​യോ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ടോ​ണി​യു​ടെ കു​ടും​ബം.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ