എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് പെൻസിൽവാനിയയുടെ പുതു ഭരണസമിതി
Monday, June 10, 2019 10:34 PM IST
ഫിലഡൽഫിയ: അമേരിക്കയുടെ പ്രഥമ തലസ്ഥാന നഗരിയായ ഫിലഡൽഫിയയിലുള്ള ഇരുപത്തിരണ്ട് ക്രൈസ്തവ സമൂഹങ്ങളുടെ ഐക്യവേദിയായ എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ പെൻസിൽവേനിയയുടെ പുതിയ ഭാരവാഹികളെ ഏപ്രിൽ ഏഴിനു സെന്‍റ് തോമസ് ഓർത്തഡോക്സ് ചർച്ചിൽ കൂടിയ പൊതുയോഗത്തിൽ വച്ചു തെരഞ്ഞെടുക്കയുണ്ടായി.

ഫിലഡൽഫിയ പട്ടണത്തിലെ ക്രൈസ്തവസഭകൾ തമ്മിൽ സഹകരിച്ച് ആത്മീയ സാമൂഹ്യ മേഖലകളിൽ പുരോഗമനപരമായ പദ്ധതികൾ പ്രവർത്തനപഥത്തിൽ കൊണ്ടുവരികയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. 1986ൽ പ്രാരംഭംകുറിച്ച എക്യൂമെനിക്കൽ ഫെല്ലോഷിപ്പിനു കഴിഞ്ഞകാലങ്ങളിൽ പുരോഗമനപരമായ വിവിധ സംരംഭങ്ങൾ ആവിഷ്കരിക്കുവാൻ കഴിഞ്ഞുവെന്നത് സംഘടനയുടെ അഭിമാനമാണ്.

പുതിയ ഭരണസമിതിയുടെ ചെയർമാനായി റവ. സാജു ചാക്കോ (ബഥേൽ മാർത്തോമാ ചർച്ച്) നിയമിതനായി. കോ ചെയർമാനായി റവ. റനി ഫിലിപ്പ് (ഫിലഡൽഫിയ ക്രൈസ്റ്റ് ചർച്ച്) തെരഞ്ഞെടുക്കപ്പെട്ടു. റവ. റനി ഏബ്രഹാം റിലീജിയസ് കോർഡിനേറ്ററായും, ജനറൽ സെക്രട്ടറിയായി ബിനു ജോസഫ്, ജോയിന്‍റ് സെക്രട്ടറിയായി ജയിൻ കല്ലറയ്ക്കൽ, ട്രഷറർ ചുമതലയിൽ റോയി വർഗീസ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ഡാനിയേൽ തോമസ് (പബ്ലിക് റിലേഷൻസ്), സുമോദ് ജേക്കബ് (പ്രോഗ്രാം), കുറിയാക്കോസ് വർഗീസ് വയലത്ത് (ചാരിറ്റി), വർഷ ജോണ്‍ (വിമൻസ് ഫോറം), ലിനോ സ്കറിയ (യൂത്ത്), തോമസ് ഏബ്രഹാം (സംഗീതവിഭാഗം), സോബി ഇട്ടി (സുവനീർ), എം.എ മാത്യു, രാജൻ ശാമുവേൽ (ഓഡിറ്റേഴ്സ്) എന്നിവരാണ് മറ്റു ചുമതലക്കാർ.

ഓഗസ്റ്റ് 10നു നടക്കുന്ന ഗെയിം ഡേ (ഞലിലഴമറലെ ഏ്യാ) ആണ് പ്രവർത്തനങ്ങളുടെ പ്രഥമ ഇനം. സെപ്റ്റംബർ 22നു സെന്‍റ് മേരീസ് ഓർത്തഡോക്സ് ചർച്ചിൽ നടക്കുന്ന സംഗീതവിരുന്ന്, ഡിസംബർ 14നു ജോർജ് വാഷിംഗ്ടണ്‍ ഹൈസ്കൂളിൽ ആഘോഷിക്കുന്ന ക്രിസ്മസ് പ്രോഗ്രാം കൂടാതെ സുവനീർ, ബൈബിൾ ക്വിസ്, ലേഡീസ് സെമിനാർ, വേൾഡ് ഡേ പ്രെയർ തുടങ്ങി വിപുലമായ ക്രമീകരണങ്ങളുമായാണ് പുതിയ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഫെല്ലോഷിപ്പിന്‍റെ ഭാരവാഹികൾ ജൂണ്‍, ജൂലൈ മാസങ്ങളിൽ അംഗസഭകൾ സന്ദർശിക്കുന്നതാണ്.

ഫെല്ലോഷിപ്പിന്‍റെ ഓണ്‍ലൈൻ വിലാസം:www.philadelphiaecumenical.org

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം