ക​ട​ലി​ൽ കാ​ണാ​താ​യ പോ​ലീ​സ് ഓ​ഫീ​സ​ർ ക്രി​സ് റീ​ഡി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു
Monday, June 10, 2019 10:36 PM IST
ടെ​ക്സ​സ്: ടെ​ക്സ​സ് പോ​ലീ​സ് ചീ​ഫ് ക്രി​സ് റീ​ഡി​ന്‍റെ (50) മൃ​ത​ദേ​ഹം ജൂ​ണ്‍ 9 ഞാ​യ​റാ​ഴ്ച രാ​വി​ലെ ക​ട​ലി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു. ക​ട​ലി​ൽ വീ​ണ റീ​ഡ് ജീ​വ​നോ​ടെ തി​രി​ച്ചു​വ​രു​മെ​ന്ന് പ്ര​തീ​ക്ഷ​യാ​ണ് ഇ​തോ​ടെ അ​സ്ത​മി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച ഭാ​ര്യ​യും കൂ​ട്ടു​കാ​രു​മൊ​ത്ത് ഗാ​ൽ​വ​സ്റ്റ​ണി​ൽ ബോ​ട്ടി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ട​യി​ൽ സ​മീ​പ​ത്തു കൂ​ടി ക​ട​ന്നു പോ​യ വ​ലി​യ ബോ​ട്ടി​ന്‍റെ തി​ര​മാ​ല​ക​ൾ ഇ​വ​രു​ടെ ഫി​ഷിം​ഗ് ബോ​ട്ടി​ൽ അ​ടി​ക്കു​ക​യും പൊ​ലീ​സ് ചീ​ഫ് ക​ട​ലി​ൽ വീ​ഴു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന ത്തി​ൽ കീ​മാ പൊ​ലീ​സ് അ​റി​യി​ച്ചു. മ​റ്റു യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ടം ഒ​ന്നും സം​ഭ​വി​ച്ചി​ല്ല.

2016 മു​ത​ൽ ഗാ​ൽ​വ​സ്റ്റ​ണ്‍ കൗ​ണ്ടി​ലോ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ലാ​ണ് ആ​ർ​മി​യി​ൽ നി​ന്നും റി​ട്ട​യ​ർ ചെ​യ്ത റീ​ഡ് അം​ഗ​മാ​യി​രു​ന്നു​വെ​ന്ന് ടെ​ക്സ​സ് സി​റ്റി പോ​ലീ​സ് ചീ​ഫ് ജൊ ​സ്റ്റാ​ൻ​ഡ​ൻ പ​റ​ഞ്ഞു.

സം​ഭ​വം ന​ട​ന്ന ഉ​ട​നെ കോ​സ്റ്റ് ഗാ​ർ​ഡി​നെ വി​വ​രം അ​റി​യി​ച്ചു നി​മി​ഷ​ങ്ങ​ൾ​ക്ക​കം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും റീ​ഡി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. റീ​ഡ് ലൈ​ഫ് ജാ​ക്ക​റ്റ് ധ​രി​ച്ചി​രു​ന്നി​ല്ലെ​ന്നും ചീ​ഫ് പ​റ​ഞ്ഞു. റ​സ​ല​ർ കൂ​ടി​യാ​യി​രു​ന്ന ക്രി​സ് റീ​ഡ് ഭാ​ര്യ​യും മൂ​ന്നു കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന കു​ടും​ബ​നാ​ഥ​നാ​യി​രു​ന്നു. ക​രു​ത്തു​റ്റ സ​ഹ​പ്ര​വ​ർ​ത്ത​ക​നെ​യാ​ണ് ത​ങ്ങ​ൾ​ക്ക് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് ടെ​ക്സ​സ് പോ​ലീ​സ് ചീ​ഫ് ജോ ​പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ