ജോയിക്കുട്ടി മത്തായി ഫിലഡല്‍ഫിയയില്‍ നിര്യാതനായി
Tuesday, June 11, 2019 12:33 PM IST
ഫിലഡല്‍ഫിയ: പ്രക്കാനം കോയിക്കലേത്ത് ജോയിക്കുട്ടി മത്തായി (69) ജൂണ്‍ പത്തിനു തിങ്കളാഴ്ച രാവിലെ നിര്യാതനായി. ഭാര്യ: റോസമ്മ ജോയി.മക്കള്‍: അനു ജോയി, അനീഷ് ജോയി. മരുമക്കള്‍: ഷിബു ജോസഫ്, റിങ്കിള്‍ അനീഷ്. കൊച്ചുമക്കള്‍: സിയോന, ലിയോന, ജൊവാന, നെയ്ഥന്‍, ഒലീവിയ.

പൊതുദര്‍ശനം ജൂണ്‍ 14നു വെള്ളിയാഴ്ച വൈകിട്ട് ആറു മുതല്‍ ഒമ്പതു വരെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (St. George Orthodox Church, 520 Hood Blvd, Fairless Hills, PA 19030) വച്ചും, സംസാകാരം പിന്നീട് പ്രക്കാനം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ വച്ചും നടത്തും.
ജീമോന്‍ ജോര്‍ജ് (ഫിലഡല്‍ഫിയ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം