അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന ആ​സ്ഥാ​ന ദേ​വാ​ല​യ പെ​രു​നാ​ൾ ജൂ​ണ്‍ 12 മു​ത​ൽ
Tuesday, June 11, 2019 10:27 PM IST
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​സ്ഥാ​ന ദേ​വാ​ല​യ​മാ​യ ന്യൂ​ജേ​ഴ്സി, വി​പ്പ​നി സെ​ന്‍റ് അ​പ്രേം സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ലെ കാ​വ​ൽ പി​താ​വ് പ​രി. മോ​ർ അ​പ്രേം പി​താ​വി​ന്‍റെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ യ​ൽ​ദോ മോ​ർ തീ​ത്തോ​സ് തി​രു​മേ​നി​യു​ടെ​യും പ​രി. സ​ഭ​യു​ടെ അ​ടി​മാ​ലി റീ​ജ​ണ്‍ മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി. എ​ലി​യാ​സ് മോ​ർ യൂ​ലി​യോ​സ് തി​രു​മേ​നി​യു​ടെ​യും മ​ഹ​നീ​യ കാ​ർ​മി​ക​ത്വ​ത്തി​ൽ ജൂ​ണ്‍ 12 മു​ത​ൽ 15 വ​രെ കൊ​ണ്ടാ​ടു​ന്നു. വി​ശു​ദ്ധ​ന്‍റെ ഈ ​പെ​രു​നാ​ളി​ൽ സം​ബ​ന്ധി​ച്ചു അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും ക​ർ​തൃ​നാ​മ​ത്തി​ൽ ക്ഷ​ണി​ച്ചു​കൊ​ള്ളു​ന്നു​വെ​ന്ന് വി​കാ​രി റ​വ. ഫാ. ​വ​ർ​ഗീ​സ് പോ​ൾ അ​റി​യി​ച്ചു

കാ​ര്യ​പ​രി​പാ​ടി:

ജൂ​ണ്‍ 12 ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 6.45നു ​കൊ​ടി​യേ​റ്റ്, 7നു ​സ​ന്ധ്യാ പ്രാ​ർ​ഥ​ന.
ജൂ​ണ്‍ 13 വ്യ​ഴാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​നു സ​ന്ധ്യാ പ്രാ​ർ​ഥ​ന.
ജൂ​ണ്‍ 14 വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​നു സ​ന്ധ്യാ പ്രാ​ർ​ഥ​ന, വ​ച​ന ശു​ശ്രു​ഷ, ആ​ശി​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്.

ജൂ​ണ്‍ 15 ശ​നി​യാ​ഴ്ച രാ​വി​ലെ 8:45 ന് ​അ​ഭി. മെ​ത്രാ​പ്പോ​ലീ​ത്താ​മാ​ർ​ക്ക് സ്വീ​ക​ര​ണം, 8:50 ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, 9.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 11നു ​പ്ര​ദ​ക്ഷി​ണം, 11:30 ന് ​ആ​ശി​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്, ഉ​ച്ച​യ്ക്ക് 12നു ​കൊ​ടി​യി​റ​ക്ക്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബി​ബി​ൻ കു​ര്യാ​ക്കോ​സ് 946 532 9445, എ​ബി ടോം 650 339 4605, ​സ​ജി​ൻ ജേ​ക്ക​ബ് 201 423 5767.


റി​പ്പോ​ർ​ട്ട്: മൊ​യ്തീ​ൻ പു​ത്ത​ൻ​ചി​റ