യു​എ​സ് വ്യോ​മ​സേ​ന​യി​ൽ ത​ല​പ്പാ​വ് ധ​രി​ക്കാ​ൻ അ​നു​മ​തി; ഹ​ർ പ്രീ​തി​ന്ത​ർ സിം​ഗ് ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കും
Wednesday, June 12, 2019 10:53 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ വ്യോ​മ​സേ​ന​യി​ൽ ട​ർ​ബ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും താ​ടി വ​ള​ർ​ത്തു​ന്ന​തി​നും അ​നു​മ​തി ല​ഭി​ച്ച ആ​ദ്യ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സി​ക്ക് എ​യ​ർ​മാ​ൻ എ​ന്ന ബ​ഹു​മ​തി ഹ​ർ പ്രീ​തി​ന്ത​ർ സിം​ഗി​ന്.

വാ​ഷിം​ഗ്ട​ണ്‍ എ​യ​ർ​ഫോ​ഴ്സ് ബേ​സി​ൽ ചീ​ഫ് ക്രൂ​വാ​യ സിം​ഗി​ന് മ​ത​പ​ര​മാ​യ വി​ശ്വാ​സ​ത്തി​ന​നു​സ​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​വാ​ൻ അ​വ​സ​രം ല​ഭി​ച്ച​തു ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കും. സി​ക്ക് അ​മേ​രി​ക്ക​ൻ ലീ​ഗ​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ ഫ​ണ്ട് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് വെ​ളി​പ്പെ​ടു​ത്ത​ൽ.

2017 ൽ ​സ​ർ​വീ​സി​ലു​ണ്ടാ​യി​രു​ന്ന ആ​ദ്യ സി​ക്ക് ബാ​ച്ചി​ന് ഈ ​അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു. അ​ടു​ത്ത​യി​ടെ​യാ​ണ് യു​എ​സ് ക​ര​സേ​ന​യി​ലു​ള്ള സി​ക്ക് മ​ത വി​ശ്വാ​സി​ക​ൾ​ക്കും, മു​സ്ലീം മ​ത​വി​ശ്വാ​സി​ക​ൾ​ക്കും അ​വ​രു​ടെ മ​ത​വി​ശ്വാ​സ​മ​നു​സ​രി​ച്ച് വ​സ്ത്ര​ധാ​ര​ണം ചെ​യ്യു​ന്ന​തി​ന് അ​നു​മ​തി ല​ഭി​ച്ച​ത്.

മു​സ്ലീം എ​യ​ർ​ഫോ​ഴ്സ് ഓ​ഫി​സ​ർ​ക്ക് ഹി​ജാ​ന്പ് ധ​രി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സി​ക്ക് സ​മു​ദാ​യം​ഗ​മാ​യ ഹ​ർ പ്രീ​തി​ൻ​ണ്ട​ർ സിം​ഗ് ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. മ​ത​വി​ശ്വാ​സം കാ​ത്തു സൂ​ക്ഷി​ച്ചു രാ​ജ്യ​ത്തെ സേ​വി​ക്കു​വാ​നു​ള്ള അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന് എ​സി​എ​ൻ​യു സീ​നി​യ​ർ സ്റ്റാ​ഫ് അ​റ്റോ​ർ​ണി ഹെ​ത​ർ വീ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ