ഫാ. ​തോ​മ​സ് തൈ​ച്ചേ​രി​ൽ എ​ഡ്മ​ന്‍റ​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ വി​കാ​രി
Friday, June 14, 2019 1:04 AM IST
എ​ഡ്മ​ന്‍റ​ൻ (കാ​ന​ഡ): എ​ഡ്മ​ന്‍റ​നി​ലെ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ർ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ന്‍റെ പു​തി​യ വി​കാ​രി​യാ​യി ഇ​ടു​ക്കി രൂ​പ​താം​ഗം ഫാ. ​തോ​മ​സ് തൈ​ച്ചേ​രി​ൽ ജൂ​ണ്‍ ര​ണ്ടി​നു ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തു. റ​വ. ഫാ. ​ജോ​ണ്‍ കു​ടി​യി​രു​പ്പി​ൽ അ​ഞ്ചു വ​ർ​ഷം വി​കാ​രി​യാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച​തി​നു​ശേ​ഷം 2018 ഡി​സം​ബ​റി​ൽ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​യ​തി​നെ തു​ട​ർ​ന്നു ഫാ. ​ജോ​ജോ ച​ങ്ങ​നം​തു​ണ്ടി​യി​ൽ ആ​ക്ടിം​ഗ് വി​കാ​രി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ട​ത്താ​ണ് ഇ​ട​വ​ക പ​ട്ട​ക്കാ​ര​നാ​യ റ​വ.​ഫാ. തോ​മ​സ് തൈ​ച്ചേ​രി​ൽ പു​തി​യ വി​കാ​രി​യാ​യി ചാ​ർ​ജ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഇ​ടു​ക്കി ജി​ല്ല​യി​ലെ ത​ങ്ക​മ​ണി സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ഇ​ട​വ​ക​യി​ലെ പ​രേ​ത​രാ​യ ജോ​സ​ഫ് അ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ ഏ​ഴാ​മ​ത്തെ പു​ത്ര​നാ​യാ​ണ് ജ​ന​നം. സ​ഹോ​ദ​ര​ങ്ങ​ളാ​യ ജോ​ണ്‍, ചെ​റി​യാ​ൻ എ​ന്നി​വ​ർ മും​ബൈ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ണ്. മ​റ്റു സ​ഹോ​ദ​ര​ങ്ങ​ളാ​യ മേ​രി​ക്കു​ട്ടി, കു​ഞ്ഞ​മ്മ, ജോ​സ്, അ​ഗ​സ്റ്റി​ൻ, സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ.

1991 ജ​നു​വ​രി ഒ​ന്നാം തീ​യ​തി കോ​ത​മം​ഗ​ലം രൂ​പ​ത​യു​ടെ മെ​ത്രാ​നാ​യി​രു​ന്ന അ​ഭി. ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ പി​താ​വി​ൽ നി​ന്നും പ​ട്ടം സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ആ​ന​കു​ളം, പൂ​യം​കു​ട്ടി, പ​ന്നി​യാ​ർ​കു​ടി, ശാ​ന്തി​ഗ്രാം, എ​ല്ല​ക്ക​ല്ല്, ഈ​ട്ടി​ത്തോ​പ്പ് എ​ന്നീ ഇ​ട​വ​ക​ക​ളി​ലാ​യി 28 വ​ർ​ഷം വി​കാ​രി​യാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച​തി​നു​ശേ​ഷ​മാ​ണ് എ​ഡ്മ​ന്‍റ​നി​ലെ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ന്‍റെ വി​കാ​രി​യാ​യി എ​ത്തി​യ​ത്.

2019 മെ​യ് 26നു ​ഇ​ട​വ​ക ജ​ന​ങ്ങ​ൾ സ്നേ​ഹോ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ന​ൽ​കി​യാ​ണ് പു​തി​യ വി​കാ​രി​യെ സ്വീ​ക​രി​ച്ച​ത്. പെ​ന്ത​ക്കു​സ്താ ഞാ​യ​റാ​യ ജൂ​ണ്‍ ഒ​ന്പ​തി​നാ​യി​രു​ന്നു വി​കാ​രി​യ​ച്ച​ന്‍റെ പു​തി​യ ഇ​ട​വ​ക​യി​ലെ ആ​ദ്യ​ത്തെ ഞാ​യ​റാ​ഴ്ച ദി​വ്യ​ബ​ലി. മു​പ്പ​ത്തെ​ട്ടോ​ളം കു​ഞ്ഞു​ങ്ങ​ളെ ആ​ദ്യാ​ക്ഷ​രം എ​ഴു​തി​ച്ച്, അ​റി​വി​ന്േ‍​റ​യും വി​ജ്ഞാ​ന​ത്തി​ന്േ‍​റ​യും ലോ​ക​ത്തേ​ക്ക് ആ​ന​യി​ക്കാ​നും അ​ന്നു വി​കാ​രി​യ​ച്ച​നു സാ​ധി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം