ടെ​ക്സ​സ് അ​ധ്യാ​പ​ക​രു​ടെ ശ​ന്പ​ള​ത്തി​ൽ വ​ൻ വ​ർ​ധ​ന; ഗ​വ​ർ​ണ​ർ ബി​ല്ലി​ൽ ഒ​പ്പു​വ​ച്ചു
Friday, June 14, 2019 1:12 AM IST
ഓ​സ്റ്റി​ൻ: ടെ​ക്സ​സ് പ​ബ്ലി​ക്ക് സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ പ്ര​തി​വ​ർ​ഷ ശ​ന്പ​ള​ത്തി​ൽ 4000ത്തോ​ളം ഡോ​ള​ർ വ​ർ​ധി​പ്പി​ച്ചു കൊ​ണ്ടു​ള്ള ബി​ല്ലി​ൽ ഗ​വ​ർ​ണ​ർ ഗ്രോ​ഗ് ഏ​ബ​ട്ട് ഒ​പ്പു​വ​ച്ചു.

മേ​യ് 11 ചൊ​വ്വാ​ഴ്ച ഓ​സ്റ്റി​ൻ എ​ലി​മെ​ന്‍റ​റി സ്കൂ​ളാ​ണ് ഈ ​ച​രി​ത്ര മു​ഹൂ​ർ​ത്ത​ത്തി​നു സാ​ക്ഷ്യം വ​ഹി​ച്ച​ത്. ടെ​ക്സ​സ് പൊ​തു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രു​ടെ നി​ര​ന്ത​ര പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും നി​വേ​ദ​ന​ങ്ങ​ൾ​ക്കും ഒ​ടു​വി​ലാ​ണ് ടെ​ക്സ​സ് ലൊ ​മേ​ക്കേ​ഴ്സ് ബി​ൽ പാ​സാ​ക്കി​യ​ത്.

അ​ധ്യാ​പ​ക​ർ​ക്ക് ഉ​ട​നെ പു​തി​യ ശ​ന്പ​ളം ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ല​ഫ്. ഗ​വ​ർ​ണ​ർ ഡാ​ൻ പാ​ട്രി​ക് പ​റ​ഞ്ഞു. അ​ഞ്ചു മി​ല്യ​ണി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ടെ​ക്സ​സ് പ​ബ്ലി​ക് സ്കൂ​ളു​ക​ളി​ൽ അ​ധ്യ​യ​നം ന​ട​ത്തു​ന്ന​ത്.

അ​ധ്യാ​പ​ക​രു​ടെ ശ​ന്പ​ള വ​ർ​ധ​ന​വ് ബി​ല്യ​ണ്‍ ക​ണ​ക്കി​ന് ഡോ​ള​റി​ന്‍റെ അ​ധി​ക ബാ​ധ്യ​ത​യാ​ണ് ടെ​ക്സ​സ് സം​സ്ഥാ​ന​ത്തി​ന് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​യി​ലെ അ​ധ്യാ​പ​ക ശ​ന്പ​ളം ശ​രാ​ശ​രി (30249) ഡോ​ള​റാ​ണ്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​തി​വ​ർ​ഷ അ​ധ്യാ​പ​ക ശ​ന്പ​ളം ന്യൂ​യോ​ർ​ക്ക് (45589), ക​ലി​ഫോ​ർ​ണി​യ (46992), ഫ്ളോ​റി​ഡ (37636), ഇ​ല്ലി​നോ​യ് (39236), ന്യൂ​ജ​ഴ്സി (51443), ടെ​ക്സ​സ് (41481) ഏ​റ്റ​വും കു​റ​വ് മൊ​ണ്ടാ​ന (31418) ഏ​റ്റ​വും കൂ​ടു​ത​ൽ ഡി​സ്ട്രി​ക്റ്റ് ഓ​ഫ് കൊ​ളം​ബി​യ (55209).

ആ​യി​ര​ക്ക​ണ​ക്കി​ന് അ​ധ്യാ​പ​ക​ർ​ക്കാ​ണ് ശ​ന്പ​ള വ​ർ​ധ​ന ആ​ശ്വാ​സ​മാ​യി​രി​ക്കു​ന്ന​ത്. ഏ​ഷ്യ​ൻ-​ഇ​ന്ത്യ​ൻ വി​ഭാ​ഗ​ത്തി​ലെ ന​ല്ലൊ​രു ശ​ത​മാ​നം അ​ധ്യാ​പ​ക വൃ​ത്തി​യി​ലൂ​ടെ ഉ​പ​ജീ​വ​നം ക​ഴി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ