മാ​താ​വി​നെ 60 ത​വ​ണ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ മ​ക​ൾ​ക്ക് 45 വ​ർ​ഷം ജ​യി​ൽ ശി​ക്ഷ
Friday, June 14, 2019 1:14 AM IST
ഷി​ക്കാ​ഗോ: ഇ​ന്ത്യാ​ന ഗാ​രി​യി​ൽ നി​ന്നു​ള്ള ചെ​സ്റ്റീ​നി​യ റീ​വി​സ് എ​ന്ന പ​തി​നേ​ഴു​കാ​രി​ക്ക് മാ​താ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 45 വ​ർ​ഷ​ത്തെ ജ​യി​ൽ ശി​ക്ഷ. ജൂ​ണ്‍ 12 ബു​ധ​നാ​ഴ്ച​യാ​ണു വി​ധി പ്ര​സ്താ​വി​ച്ച​ത്.

2017 ഫെ​ബ്രു​വ​രി 13നാ​ണു സം​ഭ​വം. സ്വ​ന്തം വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു മാ​താ​വ് ജെ​യ്മി ഗാ​ർ​നെ​റ്റി​നെ (34) 60 ല​ധി​കം ത​വ​ണ കു​ത്തി മ​ക​ൾ കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​ന്നു ചെ​സ്റ്റീ​നി​യ (15 ) കൗ​മാ​ര​ക്കാ​രി​യാ​യി​രു​ന്നെ​ങ്കി​ലും മു​തി​ർ​ന്ന​വ​ർ​ക്കെ​തി​രെ ചു​മ​ത്തു​ന്ന കൊ​ല​ക്കു​റ്റ​മാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചാ​ർ​ജ് ചെ​യ്തി​രു​ന്ന​ത്.

കേ​സ് കോ​ട​തി​യി​ൽ വി​ചാ​ര​ണ​ക്ക് വ​രു​ന്ന​തി​നു മു​ന്പ് അ​റ്റോ​ർ​ണി​മാ​ർ ത​മ്മി​ൽ ഉ​ണ്ടാ​ക്കി​യ ധാ​ര​ണ​യ​നു​സ​രി​ച്ച് ഇ​വ​ർ കു​റ്റം സ​മ്മ​തി​ക്കു​ക​യും ഈ ​കേ​സി​ൽ ല​ഭി​ക്കാ​വു​ന്ന ഏ​റ്റ​വും കു​റ​ഞ്ഞ ശി​ക്ഷ (45 വ​ർ​ഷം) വി​ധി​ക്കു​ക​യു​മാ​യി​രു​ന്നു.

എ​ന്തു​കൊ​ണ്ടാ​ണ് അ​മ്മ​യെ ഇ​പ്ര​കാ​രം വ​ധി​ച്ച​തെ​ന്ന ചോ​ദ്യ​ത്തി​ന് പൊ​ട്ടി​ക​ര​ഞ്ഞു കൊ​ണ്ടാ​ണ് ഇ​വ​ർ മ​റു​പ​ടി ന​ൽ​കി​യ​ത്. ഇ​ന്നാ​യി​രു​ന്നു​വെ​ങ്കി​ൽ ഞാ​ൻ അ​തു ചെ​യ്യു​മാ​യി​രു​ന്നി​ല്ല എ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഈ ​കു​ട്ടി​ക്കെ​തി​രെ മു​ൻ​പ് ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം ഒ​ന്നും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ ശി​ക്ഷ ന​ൽ​കി​യ​ത്. ഇ​വ​രു​ടെ മാ​ന​സി​ക നി​ല പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും വി​ധി​യി​ൽ പ​റ​യു​ന്നു. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ ചെ​സ്റ്റീ​ന​യു​ടെ മൂ​ന്നു വ​യ​സ്സു​ള്ള സ​ഹോ​ദ​രി ഇ​തി​ന് ദൃ​ക്സാ​ക്ഷി​യാ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സ​ത്തി​ലും ഡാ​ൻ​സി​ലും മി​ടു​ക്കി​യാ​യി​രു​ന്നു ഇ​വ​രെ​ന്ന് അ​മ്മൂ​മ്മ സാ​ക്ഷ്യ​പ്പെ​ടു​ത്തി.

റിപ്പോർട്ട്: പി.പി. ചെറിയാൻ