ന്യൂയോര്‍ക്കിലെ യോഗദിനാചരണത്തില്‍ ഡോ. എം.എസ്. ചിത്ര പ്രത്യേക അതിഥി
Monday, June 17, 2019 7:09 PM IST
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ലോക യോഗ കമ്മ്യൂണിറ്റി ന്യൂയോര്‍ക്കില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര യോഗാ ദിന പരിപാടിയില്‍ മലയാളിയാ ഡോ. എം.എസ് ചിത്ര പ്രത്യേക അതിഥിയായി പങ്കെടുക്കും.


"യോഗ-അന്തസായ ജോലിക്കും ഗുണമേന്മയുള്ള പഠനത്തിനും' എന്ന വിഷയത്തിലാണ് ന്യൂയോര്‍ക്ക് പരിപാടിയില്‍ പ്രബന്ധം അവതരിപ്പിക്കുക.

കേരള സര്‍ക്കാരിന്‍റെ ഭരണ പരിഷ്‌കരണ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയായ ചിത്ര തിരുവനന്തപുരം സ്വദേശിയാണ്. പതിറ്റാണ്ടുകളായി യോഗ പരിശീലനത്തിനും പ്രചാരണത്തിനുമായി പ്രവര്‍ത്തിക്കുന്ന ചിത്ര നിരവധി ദേശീയ അന്തര്‍ദേശീയ പരിപാടികളില്‍ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അംബാസഡര്‍ ഓഫ് യോഗ പദവി നല്‍കി ചിത്രയെ ചടങ്ങില്‍ ആദരിക്കും.

കാര്യവട്ടം പത്മസരോജത്തില്‍ എ. മാധവന്‍ നായര്‍- സരോജ ദമ്പതികളുടെ മകളും കെ സുരേഷ്‌കുമാറിന്‍റെ ഭാര്യയുമാണ് ഡോ. ചിത്ര.

റിപ്പോർട്ട്: പി. ശ്രീകുമാർ