ഷിക്കാഗോ മലയാളി അസോസിയേഷൻ ബാസ്കറ്റ് ബോൾ ടൂർണമെന്‍റ് 29 ന്
Monday, June 17, 2019 8:25 PM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്‍റ് ജൂണ്‍ 29 ന് (ശനി) ഡിയര്‍ ഫീല്‍ഡിലുള്ള Joy of the game (158 S. Waukegan Rd, Deerfield 60015) എന്ന സ്ഥലത്ത് രാവിലെ 8 മുതല്‍ വൈകുന്നേരം 4 വരെ നടക്കും .

ഹൈസ്കൂള്‍ വിഭാഗത്തിനും കോളജ് ആന്‍ഡ് അപ്പ് വിഭാഗത്തിനുമായി നടത്തപ്പെടുന്ന ടൂര്‍ണമെന്‍റിന്‍റെ കോര്‍ഡിനേറ്റർമാർ ജോര്‍ജ് പ്ലാമൂട്ടില്‍, കാല്‍വിന്‍ കവലയ്ക്കല്‍, മനോജ് അച്ചേട്ട്, ടോബിന്‍ മാത്യു എന്നിവരാണ്.

കോളജ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് അഗസ്റ്റിന്‍ കരിംകുറ്റി സ്‌പോണ്‍സര്‍ ചെയ്യുന്ന ജേക്കബ് വര്‍ഗീസ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും രണ്ടാം സ്ഥാനക്കാർക്ക് ജോസ് സൈമണ്‍ മുണ്ടപ്ലാക്കല്‍ സ്പണ്‍സര്‍ ചെയ്യുന്ന ഏലി സൈമണ്‍ മുണ്ടപ്ലാക്കല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോളിയും കാഷ് അവാര്‍ഡും ലഭിക്കും.

ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് വിനു മാമ്മൂട്ടില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന എവര്‍റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും രണ്ടാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് ഷിബു മുളയാനികുന്നേല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അന്നമ്മ ജോസഫ് മുളയാനികുന്നേല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും നൽകും. ടൂര്‍ണമെന്‍റിന്‍റെ മെഗാ സ്‌പോണ്‍സര്‍ അറ്റോര്‍ണി സ്റ്റീവ് ക്രീഫേസും ഗ്രാന്റ് സ്‌പോണ്‍സേഴ്‌സ് ജോണ്‍ പ്ലാമൂട്ടിലും ടോം ഇ. സണ്ണിയുമാണ്.

വിവരങ്ങള്‍ക്ക് : ജോര്‍ജ് പ്ലാമൂട്ടില്‍ : 847 651 5204, കാല്‍വിന്‍ കവലയ്ക്കല്‍ : 630 649 8545, മനോജ് അച്ചേട്ട് : 224 522 2470, ടോബിന്‍ മാത്യു : 773 512 5373

റിപ്പോർട്ട്:ജോഷി വള്ളിക്കളം