പതിനാലുകാരിയുടെ മുറിക്കുള്ളിൽ ഒളിച്ചിരുന്ന യുവാവ് പിടിയിൽ
Tuesday, June 18, 2019 8:41 PM IST
മൗണ്ട് ജൂലിയറ്റ് (ടെന്നിസി): പതിനാലുകാരിയായ കാമുകിയുടെ മുറിക്ക് മുകളിലുള്ള മേല്‍കൂരയില്‍ ഒളിച്ചു കഴിഞ്ഞിരുന്ന 18കാരനായ യുവാവ് അറസ്റ്റില്‍. ടെന്നിസിയിലെ മൗണ്ട് ജൂലിയറ്റിലായിരുന്ന സംഭവം.

കഴിഞ്ഞ വാരാന്ത്യം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മാതാവ് തന്‍റെ വീടിനുള്ളില്‍ ആരോ കയറുന്നത് കണ്ട് ശബ്ദമുണ്ടാക്കി. ഉടനെ യുവാവ് മകളുടെ മുറിയില്‍ പ്രവേശിച്ചു വാതിലടച്ചു. പിന്നെ യുവാവിനെ കണ്ടെത്താനായില്ല. പോലീസിൽ വിവരം അറിയിച്ചതിനെതുടർന്നു പോലീസ് വീടിനകത്തു പരിശോധന നടത്തിയിട്ടും ആരേയും കണ്ടെത്താനായില്ല.

തുടർന്നു പതിനാലുകാരി കിടന്നിരുന്ന മുറിയുടെ മുകളിൽ നടത്തിയ പരിശോധനയിൽ അവിടെ ഒളിഞ്ഞിരിക്കുകയായിരുന്ന പതിനെട്ടുകാരനെ കണ്ടെത്തി പിടികൂടുകയായിരുന്നു. പുറത്തുവരുവാന്‍ വീസമ്മതിച്ച യുവാവിനെ ഒടുവിൽ ബലം പ്രയോഗിച്ചാണ് അവിടെ നിന്നും നീക്കിയത്. ഇയാളുടെ പേരില്‍ കേസെടുക്കുകയും ചെയ്തു. ഈ കുറ്റത്തിന് കോടതിയില്‍ ബുധനാഴ്ച ഹാജരാക്കാന്‍ ഇരിക്കവെയാണ് വീണ്ടും യുവാവിനെ പിടികൂടിയത്.

ചെറുപ്പക്കാരന്‍ വീട്ടിലേക്ക് പ്രവേശിക്കുന്നതില്‍ സംശയം തോന്നിയ അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വീണ്ടും പോലീസെത്തി ഇതിനിടയില്‍ മേല്‍ക്കൂരയില്‍ കയറി ഒളിച്ചിരുന്ന യുവാവിനെ പിടികൂടി പോലീസ് വീണ്ടും കേസെടുക്കുകയായിരുന്നു.

വീട്ടില്‍ ആരും ഇല്ലാതിരിക്കുന്ന സമയം അകത്ത് പ്രവേശിച്ചു മേല്‍കൂരയില്‍ ഒളിച്ചിരിക്കുകയും രാത്രിയായാല്‍ 14 കാരിയുടെ മുറിയില്‍ പ്രവേശിക്കുകയുമായിരുന്നു ഇയാളുടെ ശൈലി. ചിലപ്പോള്‍ ദിവസങ്ങളോളം മേല്‍ കൂരയില്‍ കഴിഞ്ഞിരുന്നതായും പോലീസ് പറഞ്ഞു. പതിനാലുകാരി വീട്ടില്‍ നിന്നും ഒളിച്ചോടിയിരുന്നതായും ഇതില്‍ അന്വേഷണം നടത്തിയിരുന്നതായും പോലീസ് അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ