രാജു കാക്കനാട്ട് നിര്യാതനായി
Tuesday, June 18, 2019 9:02 PM IST
ചങ്ങനാശേരി: കല്ലൂപ്പാറ കാക്കനാട്ടില്‍ പരേതനായ കെ.എ. കുര്യന്‍റെ മകന്‍ രാജു (67) നിര്യാതനായി. പരേതന്‍ വെസ്റ്റ് ജര്‍മ്മനി സ്വിസ് ബാങ്ക് റിട്ട. ഉദ്യോഗസ്ഥനും പത്തനംതിട്ട ടിവിഎസ് മുന്‍ ഡീലറുമായിരുന്നു. സംസ്കാരം ജൂണ്‍ 20ന് (വ്യാഴം) ഉച്ചകഴിഞ്ഞു 1.30-നു ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം കടമാന്‍കുളം തിരുഹൃദയ മലങ്കര കത്തോലിക്കാ പള്ളിയില്‍.

ഭാര്യ: ലിസമ്മ കോതനല്ലൂര്‍ വാദ്ധ്യാനത്ത് കുടുംബാംഗം. മക്കള്‍: ജൂലി, ജെന്‍സ്. മരുമക്കള്‍: ആന്‍റണ്‍ മാമ്പള്ളി (എറണാകുളം), ഡോ. അനില ജോര്‍ജ് (ചങ്ങനാശേരി).

മൂവാറ്റുപുഴ മുൻ രൂപതാധ്യക്ഷൻ ഡോ. ഏബ്രഹാം മാര്‍ ജൂലിയോസ്, ഫാ. കോശി കാക്കനാട്ട് കോര്‍എപ്പിസ്‌കോപ്പ, ആഴ്ചവട്ടം പത്രാധിപര്‍ ഡോ. ജോര്‍ജ് കാക്കനാട്ട്, സിസ്റ്റര്‍ ക്രിസ്റ്റീന എന്നിവര്‍ പിതൃസഹോദരമക്കളും ഡോ. ഐസക്ക് പറപ്പള്ളില്‍ മാതൃസഹോദരപുത്രനുമാണ്.

വിവരങ്ങള്‍ക്ക്: 9496 722 024.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം