കാതോലിക്കാ ബാവയ്ക്ക് സെന്‍റ് തോമസ് ഓർത്തഡോക്സ് ചർച്ചിൽ സ്വീകരണം
Wednesday, June 19, 2019 10:13 PM IST
സൗത്ത് ഫ്ലോറിഡ: പരിശുദ്ധ ബസേലിയസ് മർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയ്ക്ക് സൗത്ത് ഫ്ലോറിഡ സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ പൗര സ്വീകരണം നൽകുന്നു. ജൂലൈ 15ന് ഇടവക സന്ദർശിക്കുന്ന തിരുമേനിക്ക് സ്വീകരണം നൽകുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി റവ. ഡോ. ജോയ് പൈങ്കോലിൽ, റവ. ഡോ. ജേക്കബ് മാത്യു, ഫാ. ഫിലിപ്പോസ് സ്ക്കറിയ എന്നിവർ അറിയിച്ചു.

സമ്മേളനത്തിന്‍റെ വിജയത്തിനായി പി.എ. ഏലിയാസ്, വിജയൻ തോമസ്, തോമസ് ചെറിയാൻ, വിന്‍റു മാമൻ, ജസിക്ക അലക്സാണ്ടർ, സി.ഡി. ജോസഫ് എന്നിവർ അടങ്ങുന്നു കമ്മിറ്റി പ്രവർത്തിക്കുന്നു.

വൈകിട്ട് 6 മണിക്ക് സന്ധ്യാ പ്രാർഥനയ്ക്കുശേഷമാണ് പൊതുസമ്മേളനം നടക്കുന്നതെന്ന് സെക്രട്ടറി മാത്യു വർഗീസ്, ട്രഷറർ എം. വി. ചാക്കോ എന്നിവർ പറഞ്ഞു.

വിവരങ്ങൾക്ക് : മാത്യു വർഗീസ് (സെക്രട്ടറി) 954 234 1201, എം.വി. ചാക്കോ (ട്രഷറർ) 954 401 6775.

റിപ്പോർട്ട്:പി.പി. ചെറിയാൻ