ഓർമസ്പർശം ഹൂസ്റ്റണിലും ചിത്രീകരണം ആരംഭിക്കുന്നു
Wednesday, June 19, 2019 10:42 PM IST
ഹൂസ്റ്റൺ : ടെക്സസിലെ മലയാളി ഗായകർക്ക് കൈരളിടിവി ഒരുക്കുന്ന സംഗീത പരിപാടിയാണ് "ഓർമസ്പർശം'. സ്റ്റാഫോർഡിലുള്ള കലാക്ഷേത്ര സ്റ്റുഡിയോയിൽ സൈമൺ വളാചേരിൽ ഉദ്ഘാടനം നിർവഹിച്ച "ഓർമസ്പർശം' ചിത്രീകരണം ആരംഭിച്ചു .

പ്രശസ്ത റേഡിയോ ടെലിവിഷൻ അവതാരികയും മിസ് ബ്യൂട്ടി പേജെൻ‌റ് യുഎസ് എ യുടെ സംഘടകയും ഭരതനാട്യം അധ്യാപികമായ ലക്ഷമി പീറ്റർ പരിപാടിയുടെ അവതാരികയും സംഘാടകയുമാണ് . നിരവധി ഹൃസ്വ സിനിമകൾ നിർമിച്ച കൈരളി ടിവി ഹൂസ്റ്റൺ ബ്യൂറോ പ്രൊഡക്ഷൻ ഹെഡ് മോട്ടി മാത്യു ആണ് പരിപാടിയുടെ നിർമാണം നിർവഹിച്ചിരിക്കുന്നത്.

മലയാള ഗാനങ്ങളെ നെഞ്ചിലേറ്റിയ അമേരിക്കന്‍ മലയാളികള്‍ക്കുവേണ്ടി കൈരളി ടിവിഒരുക്കുന്ന ഓര്‍മസ്പര്‍ശം എന്ന സംഗീത പരിപാടി പ്രേഷകരുടെ സ്‌നേഹ സൗഹൃദങ്ങള്‍ഏറ്റുവാങ്ങി വിവിധ സ്റ്റേറ്റുകളിലായി 50 എപ്പിസോഡ് പിന്നിട്ടു .

ഓരോ മലയാള ഗാനവും ഓരോ ഓര്‍മകളാണ്. പ്രണയത്തിന്‍റേയും വിരഹത്തിന്‍റേയും ദുഃഖത്തിന്‍റേയും സന്തോഷിന്‍റേയും ഓര്‍മകള്‍, യൗവനത്തിന്റെ കാഴ്ചകള്‍ക്ക് ഈണമിട്ട എത്രോയോഗാനങ്ങള്‍ ഇവിടെ നമ്മുടെ ഗായകര്‍ നിങ്ങള്‍ക്കായി പാടുന്നു. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പ്രശസ്തരായ ഗായകര്‍ക്കൊപ്പം അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന ഗായകരെ കൂടി ഓര്‍മസ്പര്‍ശത്തിലൂടെ ഞങ്ങള്‍ പരിചയപ്പെടുത്തുന്നു. ഒരു പക്ഷെ അവരില്‍ ചിലര്‍ സംസാരിക്കുമ്പോള്‍ ഇംഗ്ലീഷ് ഉപയോഗിക്കുമെങ്കിലും അവരില്‍ നിന്നുയരുന്ന മാധൂര്യമേറിയ മലയാള ഗാനങ്ങള്‍ നമ്മുടെ കാതിനു കുളിര്‍മ പകരുന്നതാണ് . ഹൂസ്റ്റണിലെയും പരിസര പ്ര ദേശങ്ങളിയും ഉള്ള പ്രശസ്തരായ ഗായകര്‍ക്കൊപ്പം ,ഗാനാലാപനത്തിൽ കഴിവുള്ള എല്ലാവരെയും ഞങ്ങൾ ഈ ടെലിവിഷൻ ഷോയിലേക് ക്ഷണിക്കുന്നു

വിവരങ്ങൾക്ക്: ജോസ് കാടാപുറം 9149549586, ലക്ഷ്മി പീറ്റർ 972 369 9184, മോട്ടി മാത്യു 713 231 3735