ഷിക്കാഗോ കൈരളി ലയണ്‍സ് സമ്മര്‍ വോളിബോള്‍ പരിശീലനം നല്‍കുന്നു
Thursday, June 20, 2019 8:36 PM IST
ഷിക്കാഗോ: കൈരളി ലയണ്‍സ് വോളിബോള്‍ ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി വോളിബോള്‍ കായിക പരിശീലനം നല്‍കുന്നു. ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമായി വളര്‍ന്നുവരുന്ന കായിക പ്രതിഭാശാലികള്‍ക്കായി തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ വൈകിട്ട് 6 മുതല്‍ 8 വരെ ഡസ്‌പ്ലെയിന്‍സിലെ ഡി പാര്‍ക്ക് വോളിബോള്‍ ഗ്രൗണ്ടില്‍ വോളിബോളിൽ പരിശീലനം നൽകുവാൻ കൈരളി ലയണ്‍സ് എക്‌സിക്യൂട്ടീവ് തീരുമാനിച്ചു.

ഇല്ലിനോയിസിലെ പ്രശസ്ത യൂണിവേഴ്‌സിറ്റികളില്‍ നിന്നും വോളിബോള്‍ ക്ലബുകളില്‍ നിന്നുമായി വര്‍ഷങ്ങളുടെ പരിശീലനം നേടിയ റിന്‍റു ഫിലിപ്പ്, ഷോണ്‍ കദളിമറ്റം, നിഥിന്‍ തോമസ്, ലെറിന്‍ ചേത്താലില്‍കരോട്ട്, ടോം ജോസഫ് എന്നിവരാണ് പരിശീലകർ.

ജൂണ്‍ 24-നു വൈകുന്നേരം 6 ന് ആരംഭിക്കുന്ന ട്രെയിനിംഗ് ക്ലാസുകള്‍ തിങ്കള്‍, വ്യാഴം എന്നീ ദിവസങ്ങളിലും ജൂലൈ മാസത്തില്‍ തിങ്കള്‍, ബുധന്‍ ദിവസങ്ങളിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്.

പരിശീലനങ്ങള്‍ കുട്ടികളിലെ സ്വതസിദ്ധമായ കായികശേഷിയെ വളര്‍ത്തിയെടുക്കുന്നതിന് പ്രയോജനപ്പെടുമെന്ന് ക്ലബ് പ്രസിഡന്‍റ് സിബി കദളിമറ്റം പ്രത്യാശ പ്രകടിപ്പിച്ചു.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം