ഫാമിലി കോൺഫറൻസ്; വിവിധ കമ്മിറ്റികളുടെ പ്രവർത്തനം സജീവമായി
Thursday, June 20, 2019 9:01 PM IST
വാഷിംഗ്ടൺ ഡിസി: കലഹാരി റിസോർട്ട് ആൻഡ് കൺവൻഷൻ സെന്‍ററിൽ ജൂലൈ 17 മുതൽ 20 വരെ നടക്കുന്ന മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിന്‍റെ വിവിധ കമ്മിറ്റികളുടെ പ്രവർത്തനം പുരോഗമിക്കുന്നു.

കോൺഫറൻസ് നടക്കുന്ന ജൂലൈ 17 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ മെഡിക്കൽ സഹായം ആവശ്യമുള്ളവർ കോഓർഡിനേറ്റർ അനു വർഗീസിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമുമായി ബന്ധപ്പെടേണ്ടതാണ്. ഡോ. ലിസി ജോർജ്, ഡോ. ജോളി തോമസ്, മോളി വർഗീസ്, റിൻങ്കിൾ ബിജു, മേരി പറമ്പിൽ, റേച്ചൽ ജോർജ് എന്നിവർ അടങ്ങിയ വിദഗ്ദ്ധ സംഘം ടീമിൽ പ്രവർത്തിക്കുന്നു. കോൺഫറൻസ് ഹാളിനോട് ചേർന്നുള്ള ബൂത്തിൽ ഇവരുടെ ഓഫീസ് പ്രവർത്തിക്കും.

വിവരങ്ങൾക്ക് : അനു വർഗീസ് 718 496 7886

ജൂലൈ 18 ന് ഉച്ചകഴിഞ്ഞു 2 മുതൽ നടക്കുന്ന വിവിധ കായിക വിനോദങ്ങൾക്കുള്ള റജിസ്ട്രേഷൻ ആരംഭിച്ചതായി സ്പോർട്സ് കോഓർഡിനേറ്റർമാരായ ജോൺ താമരവേലിയും, സജി പോത്തനും അറിയിച്ചു.

വിവരങ്ങൾക്ക്: ജോൺ താമരവേലിൽ : 917 533 3566, സജി പോത്തൻ : 845 642 9161.

റിപ്പോർട്ട്:യോഹന്നാൻ രാജൻ