കേരള ഡിബേറ്റ് ഫോറം ടെലികോൺഫറൻസ് പ്രതിഷേധ യോഗം ജൂൺ 21 ന്
Thursday, June 20, 2019 11:12 PM IST
ഹൂസ്റ്റൺ: പ്രവാസിയുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് കേരള ഡിബേറ്റ് ഫോറം ടെലികോൺഫറൻസ് സംഘടിപ്പിക്കുന്നു. ജൂൺ 21ന് (വെള്ളി) രാത്രി 9 നു നടക്കുന്ന യോഗത്തിൽ പങ്കടുക്കാൻ വിളിക്കേണ്ട നമ്പർ: 1-605-472-5785 Participant Access Code: 959248#

വിദേശത്തു പോയി പണിയെടുത്തു, നാടിനുകൂടി ഒരു സാമ്പത്തിക നട്ടെല്ലായി പ്രവർത്തിക്കുന്ന പ്രവാസികൾ നാട്ടിലെത്തിയാൽ പലതരത്തിൽ പീഡനത്തിനും ചൂഷണത്തിനും ഇരയാകുന്നു. അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് കണ്ണൂരിലെ അന്തുർ നഗരസഭയിലെ പാർത്ഥ കൺവൻഷൻ സെൻറർ ഉടമയും പ്രവാസിയുമായ സാജൻ പാറയിലിന്‍റെ മരണം.കൺവൻഷൻ സെന്‍ററിനു അനുമതി കൊടുക്കാതെ നഗരസഭ അധികാരികൾ പീഡിപ്പിച്ചതിനെതുടർന്നാണ് സാജൻ ആത്മഹത്യ ചെയ്തത്. ഇത്തരം സമാന സംഭവങ്ങൾ നാട്ടിൽ പലപ്പോഴും നടന്നിട്ടുണ്ട്‌ . ഗവൺമെന്‍റ് അധികാരികളിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും പ്രവാസികൾക്ക് നീതിയും ന്യായവും ലഭ്യമാകണം.

വിവരങ്ങൾക്ക്: എ.സി.ജോർജ് 281 741 9465, സണ്ണി വള്ളിക്കളം 847 722 75 98, തോമസ് കൂവള്ളൂർ 914 409 5772, ടോം വിരിപ്പൻ 832 462 4596, മാത്യൂസ് ഇടപ്പാറ 845 309 3671, സജി കരിമ്പന്നൂർ 813 401 4178, ഭാരതി പണിക്കർ914 450 7345, കുഞ്ഞമ്മ മാത്യു281 741 8522 .