സ്വാതി അലോഷ്യസ് ഫ്‌ളോറല്‍പാര്‍ക്കില്‍ നിര്യാതയായി
Friday, June 21, 2019 12:34 PM IST
ന്യൂയോര്‍ക്ക്: സ്വാതി അലോഷ്യസ് ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍പാര്‍ക്കില്‍ നിര്യാതയായി. അലോഷ്യസ് - ഗീത ആറുകാട്ടില്‍ ദമ്പതികളുടെ ഏക മകളാണ് 36കാരിയായ സ്വാതി. ന്യൂഹൈഡ് പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സില്‍ (2175 ജെറിക്കോ ടേണ്‍പൈക്ക്) ജൂണ്‍ 23നു വൈകുന്നേരം നാലു മുതല്‍ ഒമ്പതു വരെ പൊതിദര്‍ശനവും, ഫ്‌ളോറല്‍പാര്‍ക്കിലെ ഔവര്‍ ലേഡി ഓഫ് ദി സ്‌നോസ് കാത്തലിക് പള്ളിയില്‍ (258 15, 80വേ അവന്യൂ) ബിഷപ്പ് റെയ്‌മോണ്ട് ചപ്പോറ്റോയുടെ മുഖ്യ കാര്‍മികത്വത്തില്‍ അന്ത്യ ശുശ്രൂഷയും നടക്കും.

ന്യൂയോര്‍ക്കിലെ ഇന്ത്യാ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ സെക്രട്ടറിയും, ഇന്ത്യന്‍ ലാറ്റിന്‍ അപ്പോസ്തലേറ്റിന്റെ ബ്രൂക്ക്‌ളിന്‍ രൂപതാ ലയ്‌സണും, ഇന്ത്യന്‍ ലാറ്റിന്‍ കാത്തലിക് ദേശീയ സമ്മേളനത്തിന്റെ സെക്രട്ടറിയുമായിരുന്നു. ഫ്‌ളോറല്‍ പാര്‍ക്കിലെ ഔവര്‍ ലേഡി ഓഫ് സ്‌നോസ് പള്ളിയിലെ പാരീഷ് പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമായി സ്വാതി മൂന്നുവര്‍ഷം സേവനം അനുഷ്ഠിച്ചിരുന്നു.

റിപ്പോര്‍ട്ട്: പോള്‍ ഡി പനയ്ക്കല്‍