മുത്തശിയുടെ തോക്കെടുത്തു കളിച്ച രണ്ടുവയസുകാരന് ദാരുണാന്ത്യം
Saturday, June 22, 2019 9:10 PM IST
സൗത്ത് കരോളൈന: മുത്തശിയുടെ തോക്കെടുത്തു കളിച്ച രണ്ടു വയസുകാരൻ അബദ്ധത്തിൽ വെടിയേറ്റു മരിച്ചു. ഗ്രീൻവില്ല കൗണ്ടിയിലാണ് സംഭവം. തലയ്ക്ക് വെടിയേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചതായി ഗ്രീൻവില്ല കൗണ്ടി കൊറോണേഴ്സ് ഓഫിസ് അറിയിച്ചു.

കുട്ടിയുടെ മാതാപിതാക്കൾ ജോലിയിലായിരിക്കെ മുത്തശിയാണ് കുട്ടിയെ നോക്കിയിരുന്നത്.മുത്തശി അലക്ഷ്യമായി വച്ചിരുന്ന തോക്കെടുത്ത് കുട്ടി കളിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഇതുവരെ കേസെടുത്തിട്ടില്ലെന്നും ഗ്രീൻവില്ല കൗണ്ടി ഷെറിഫ് സ്പോക്ക്സ്മാൻ ലഫ്റ്റന്‍റ് റയൽ ഫ്ലഡ് പറഞ്ഞു.

മാതാപിതാക്കൾ അലക്ഷ്യമായിവയ്ക്കുന്ന തോക്കെടുത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി കുട്ടികൾ മരിക്കുന്ന സംഭവം ഇതിനു മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് മുതിർന്നവർ മുൻ കരുതലുകൾ സ്വീകരിക്കണമെന്നും ബന്ധപ്പെട്ടവർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ