ജോര്‍ജ് വര്‍ഗീസ് കരിമ്പനാമണ്ണില്‍ സെന്റ് ലൂയീസില്‍ നിര്യാതനായി
Sunday, June 23, 2019 3:09 PM IST
സെന്റ് ലൂയീസ്, മിസോറി: ആനിക്കാട് കരിമ്പനാമണ്ണില്‍ പരേതരായ വര്‍ഗീസിന്റേയും, റേച്ചലിന്റേയും മകന്‍ ജോര്‍ജ് വര്‍ഗീസ് (ബേബി, 81) സെന്റ് ലൂയീസില്‍ നിര്യാതനായി.

ഭാര്യ: ഗ്രേസി വര്‍ഗീസ് നെടുങ്ങാടപ്പള്ളി കോയിപ്പുറത്ത് കുടുംബാംഗമാണ്. മക്കള്‍: ഡോ. ബെറ്റി വര്‍ഗീസ് എം.ഡി, ഡോ. എബി വര്‍ഗീസ് എം.ഡി. മരുമകള്‍: ലീസാ പണിക്കര്‍. കൊച്ചുമക്കള്‍: ഫീബി, സോയി, ബേസില്‍.

പൊതുദര്‍ശനം: ജൂണ്‍ 27നു വൈകുന്നേരം നാലു മുതല്‍ എട്ടു വരെ 2211 ക്ലാര്‍ക്‌സണ്‍ റോഡിലുള്ള ബക്കോള്‍സ് മോര്‍ച്ചറി, വെസ്റ്റ്‌ചെസ്റ്റര്‍ ഫീല്‍ഡിലുള്ള ഫ്യൂണറല്‍ ഹോമില്‍ നടത്തുന്നതാണ്.

സംസ്‌കാര ചടങ്ങുകള്‍ ജൂണ്‍ 28നു രാവിലെ ഒമ്പതിനു 2841 നോര്‍ത്ത് ബാലസ് റോഡിലുള്ള സെന്റ് ലൂയീസ് മാര്‍ത്തോമാ പള്ളിയില്‍.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം