കെഎച്ച്എന്‍എ കണ്‍വന്‍ഷനിലേക്ക് കേന്ദ്ര മന്ത്രി വി മുരളീധരനെ ക്ഷണിച്ചു
Sunday, June 23, 2019 3:09 PM IST
ന്യൂജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമതു കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ സന്നദ്ധത പ്രകടിപ്പിച്ചു. ന്യൂഡല്‍ഹില്‍ അദ്ദേഹത്തെ നേരില്‍ സന്ദര്‍ശിച്ച് കെഎച്ച്എന്‍എ പ്രസിഡന്റ് ഡോ രേഖാ മേനോന്‍ ക്ഷണക്കത്ത് കൈമാറി. ഔദ്യോഗിക യാത്രാനുമതി ലഭിച്ചാല്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തുമെന്നു മുരളീധരന്‍ ഉറപ്പു നല്‍കിയതായി ഡോ രേഖാ പറഞ്ഞു.

2019 ഓഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ രണ്ടു വരെ ന്യുജഴ്‌സിയിലെ ചെറിഹില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് കണ്‍വന്‍ഷന്‍. ടി. സി സേതുമാധവന്‍, പ്രേമ പിള്ള എന്നിവരും ഡോ രേഖയോടൊപ്പം ഉണ്ടായിരുന്നു.