കെ.എ.അബ്രഹാം ഡെന്‍വറില്‍ നിര്യാതനായി
Monday, June 24, 2019 12:33 PM IST
ഡെന്‍വര്‍(കൊളറാഡെ): കളീക്കല്‍ കടവില്‍ പരേതരായ കെ.ഒ.ഏബ്രഹാമിന്റേയും, അന്നമ്മ അബ്രഹാമിന്റേയും മകന്‍ കെ.എ.അബ്രഹാം (75) കൊളറാഡോയിലെ ഡന്‍വറില്‍ നിര്യാതനായി.

നിരവധി ലേഖനങ്ങളും, അമ്പതില്‍പരം ക്രിസ്തീയ ഗാനങ്ങളുടെയും രചയിതാവ് കൂടിയാണ് കെ.എ.എബ്രഹാം. ഭാര്യ: കെസിയ അബ്രഹാം (കോട്ടയം പുത്തന്‍പറമ്പില്‍ കുടുംബാംഗം).

മക്കള്‍: ആന്‍ തോമസ് (മിനി) ന്യൂയോര്‍ക്ക്, ലിബി ജയിംസ് ന്യൂയോര്‍ക്ക്, എബിമോന്‍ അബ്രഹാം ഡെന്‍വര്‍, നെസി മാത്യു (സിബി) ഡാളസ്.

മരുമക്കള്‍: പാസ്റ്റര്‍ ഫിലിപ്പ് തോമസ് (ന്യൂയോര്‍ക്ക്), ജയിംസ് കുരുവിള (ന്യൂയോര്‍ക്ക്),, റബെക്ക അബ്രഹാം (ഡെന്‍വര്‍), ദിലീപ് മാത്യു (ഡാളസ്).
സംസ്‌കാരം പിന്നീട് കേരളത്തില്‍.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍