ജോര്‍ജ് ലൂയിസ് വടയാറ്റുകുഴി ഫിലഡല്‍ഫിയയില്‍ നിര്യാതനായി
Monday, June 24, 2019 12:34 PM IST
ഫിലഡല്‍ഫിയ: കൂത്താട്ടുകുളം മരങ്ങോലി വടയാറ്റുകുഴി പരേതനായ ലൂയിസിന്റെ മകനും മുന്‍ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥനുമായ ജോര്‍ജ് ലൂയിസ് (ജിയോ, 53) ഫിലഡല്‍ഫിയയില്‍ നിര്യാതനായി.
ഭാര്യ സിസി വാകക്കാട് താഴത്തേല്‍ കുടുംബാംഗം. മക്കള്‍: സ്റ്റീവന്‍, ജോനഥന്‍.

സഹോദരങ്ങള്‍: റാണി തോമസ്, രാമപുരം (കാനഡ), നൈനാ ജോസ്, കാഞ്ഞിരംകാല (കാനഡ), ജോസ് ലൂയിസ് വടയാറ്റുകുഴി (ഇംഗ്ലണ്ട്).

പൊതുദര്‍ശനം: ജൂണ്‍ 26-നു ബുധന്‍ വൈകിട്ട് ആറിനു സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച്, 608 വെല്ഷ് റോഡ്, ഫിലഡല്‍ഫിയ, പെന്‍സില്‍വേനിയ 19115. സംസ്‌കാരം മരങ്ങോലി സെന്റ് മേരീസ് പള്ളിയില്‍ പിന്നീടു നടത്തും.
ജോജോ കോട്ടൂര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം