ഫിലഡൽഫിയ: ഭാരത അപ്പസ്തോലനും ഇടവക മധ്യസ്ഥനുമായ വി. തോമാശ്ലീഹായുടെ ഓർമ്മ തിരുനാളിന് സെന്റ് തോമസ് സീറോമലബാർ ഫൊറോനാ ദേവാലയത്തിൽ ജൂണ്‍ 28 വെള്ളിയാഴ്ച്ച വൈകുന്നേരം ആറരക്ക് കൊടിയേറുന്നു. ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ പള്ളി അസിസ്റ്റന്റ് വികാരി റവ. ഫാ. കെവിൻ മുണ്ടക്കൽ, ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപ്പറന്പിൽ എന്നിവർ സംയുക്തമായി തിരുനാൾ കൊടി ഉയർത്തി പത്തുദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കു തുടക്കമിടും. ദിവ്യബലി, രൂപം വെഞ്ചരിപ്പ്, ലദീഞ്ഞ് എന്നിവയാവും വെള്ളിയാഴ്ചയിലെ മറ്റു തിരുക്കർമ്മങ്ങൾ.
ജുലൈ 5 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് നൊവേന, ലദീഞ്ഞ്, ആഘോഷമായ ദിവ്യബലി, തിരുനാൾ സന്ദേശം. നോർത്തേണ്‍ വെർജീനിയാ സെ. ജൂഡ് സീറോ മലബാർപള്ളി വികാരി റവ. ഫാ. ജസ്റ്റിൻ പുതുശേരി മുഖ്യകാർമ്മികൻ.
ജുലൈ 6 ശനിയാഴ്ച വൈæന്നേരം നാലിന് റവ. ഫാ. റോയി മൂലേച്ചാലിൽ (ഗ്രേറ്റർ വാഷിംഗ്ടണിലെ നിത്യസഹായ മാതാവിന്റെ നാമത്തിലുള്ള സീറോമലബാർ മിഷൻ ഡയറക്ടർ) മുഖ്യകാർമ്മികനായി ആഘോഷമായ ദിവ്യബലി. ലദീഞ്ഞയ്ക്കുശേഷം പെരുനാൾ കൊടികളുടെയും, മുത്തുക്കുടകളുടേയും, ചെണ്ടമേളത്തിന്േറയും അകന്പടിയോടെ തോമാശ്ലീഹായുടെയും, മറ്റു വിശുദ്ധരുടെയും തി സ്വരൂപങ്ങൾ സംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, സ്നേഹവിരുന്ന്.
പ്രധാന തിരുനാൾ ദിവസമായ ജുലൈ 7 ഞായറാഴ്ച പത്തിന് സൗത്ത് ജേഴ്സി സെ. ജൂഡ് സീറോ മലബാർപള്ളി വികാരി റവ. ഫാ. സ്റ്റീഫൻ കണിപ്പള്ളിൽ മുഖ്യകാർമ്മികനായി ആഘോഷമായ തിരുനാൾ കുർബാന. ലദീഞ്ഞയ്ക്കുശേഷം കൊടികളുടെയും, മുത്തുക്കുടകളുടേയും, ചെണ്ടമേളത്തിന്േറയും അകന്പടിയോടെ വിശുദ്ധരുടെ തി സ്വരൂപങ്ങൾ സംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, പ്രസുദേന്തി വാഴ്ച്ച, സ്നേഹവി ന്ന്. അന്നേദിവസം യുവജനങ്ങൾ ഒരുക്കുന്ന കാർണിവൽ തിരുനാളിനു മാറ്റുകൂട്ടും.
മരിച്ചവരുടെ ഓർമ്മദിനമായ ജുലൈ 8 തിങ്കളാഴ്ച വൈകുന്നേരം 6.30നു ദിവ്യബലി, ഒപ്പീസ്. തിരുക്കർമ്മങ്ങൾക്കുശേഷം ഫാ. വിനോദ് മഠത്തിപ്പറന്പിൽ കൊടിയിറക്കുന്നതോടെ പത്തുദിവസത്തെ തിരുനാളാഘോഷങ്ങൾക്കു തിരശീലവീഴും.
ജൂണ്‍ 28 മുതൽ ജുലൈ 6 വരെ എല്ലാദിവസങ്ങളിലും വൈകുന്നേരം ഏഴിന് ഇടവകയിലെ 12 കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ നൊവേനയും മധ്യസ്ഥപ്രാർഥനയും നടക്കും.
യൂവജനങ്ങളാണ് ഈ വർഷത്തെ തിരുനാൾ പ്രസുദേന്തിമാർ. ജുലൈ 5 വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് നോർത്ത് കരോലിനാ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്തർദേശീയ ജീവകാ ണ്യസംഘടനയുമായി സഹകരിച്ച് സീറോമലബാർ പള്ളിയുടെ പ്രധാന ഹാളിൽ ഇടവക ജനങ്ങളുടെ സഹകരണത്തോടെ 15,000 ഭക്ഷണപ്പൊതികൾ തയാറാക്കി നൽæക എന്ന കാരുണ്യപ്രവർത്തികൂടി യുവജനങ്ങൾ തിരുനാൾ ദൗത്യമായി നടത്തുന്നു.
ജുലൈ 6 ശനിയാഴ്ച വൈകുന്നേരം 6 മുതൽ മഴവിൽ മഹോത്സവം. ഗാനമേള, ഡാൻസ്, സ്കിറ്റ് എന്നിവ സംയോജിപ്പിച്ചുള്ള സംഗീത സായാഹ്നം ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപ്പറന്പിലിനോടൊപ്പം ഫാ. റെന്നി കട്ടേൽ, ഫാ. സനിൽ മയിൽക്കുന്നേൽ, ഫാ. സജി മുക്കൂട്ട്, ഫാ. ജോസ് അയിനിക്കൽ, ഫാ. ജോണ്‍ ബാപ്റ്റിസ്റ്റ്, ഫാ. അഗസ്റ്റിൻ പാറ്റാനിയിൽ, ഫാ. അഗസ്റ്റിൻ കല്ലറക്കൽ, ഫാ. ഡിജോ കോയിക്കര എന്നിവരും തി നാളിനു സഹായികളാവും. ഫാ. വിനോദ് മഠത്തിപ്പറന്പിൽ, കൈക്കാരന്മാരായ സജി സെബാസ്റ്റ്യൻ, ബിനു പോൾ, പോളച്ചൻ വറീദ്, ജോർജ് വി. ജോർജ്, സെക്രട്ടറി ടോം പാറ്റാനിയിൽ എന്നിവ ടെ നേതൃത്വത്തിൽ തി നാൾ പ്രസുദേന്തിമാർ, പാരിഷ് കൗണ്‍സിൽ അംഗങ്ങൾ, ഭക്തസംഘടനകൾ, മതബോധനസ്കൂൾ എന്നിവർ പെ നാളിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.
റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ