സീ​റോ മ​ല​ബാ​ർ ക​ണ്‍​വ​ൻ​ഷ​ൻ: വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യി ബാ​ബു പു​ല്ലാ​ട്ടി​നെ​യും ജോ​സ് മ​ണ​ക്ക​ള​ത്തി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു
Monday, June 24, 2019 10:35 PM IST
ഹൂ​സ്റ്റ​ണ്‍: ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ ദേ​ശീ​യ ക​ണ്‍​വ​ൻ​ഷ​നു വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യി ബാ​ബു മാ​ത്യു പു​ല്ലാ​ട്ടി​നെ​യും ജോ​സ് മ​ണ​ക്ക​ള​ത്തി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഇ​രു​വ​രും ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​നാ​യി​ൽ ഇ​ട​വ​ക​യി​ലെ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​രും പാ​രീ​ഷ് കൗ​ണ്‍​സി​ൽ, എ​സ്എം​സി​സി, കൈ​ർ​ക്കാ​ര​ൻ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രു​മാ​ണ്.

അ​യ്യാ​യി​രം വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന ഹൂ​സ്റ്റ​ണ്‍ ക​ണ്‍​വ​ൻ​ഷ​ൻ അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ സീ​റോ മ​ല​ബാ​ർ കൂ​ട്ടാ​യ്മ​യാ​യി മാ​റും. ക​ണ്‍​വ​ൻ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. ര​ണ്ടു വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​ണ് ഇ​ത്ത​വ​ണ നേ​തൃ​നി​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ലു​ടെ​നീ​ളം മി​ക്ക പാ​രീ​ഷു​ക​ളി​ലും കി​ക്കോ​ഫു​ക​ൾ സം​ഘ​ടി​പ്പി​ക്കു​വാ​ൻ എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം വൈ​സ് ചെ​യ​ർ​മാ·ാ​രും ഉ​ണ്ടാ​യി​രു​ന്നു.

ഹൂ​സ്റ്റ​ണി​ൽ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ വ​ൻ വി​ജ​യ​മാ​കു​മെ​ന്നും വി​ശ്വാ​സി​ക​ൾ​ക്ക് ന​വ്യാ​നു​ഭ​വം പ​ക​രു​മെ​ന്നും ഇ​രു​വ​രും പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ നാ​ലു വ​രെ ഹൂ​സ്റ്റ​ണി​ലാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ. ഏ​വ​രെ​യും സെ​ന്‍റ് ജോ​സ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ ന​ഗ​റി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ബാ​ബു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ