ഷിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍
Tuesday, June 25, 2019 12:40 PM IST
ഷിക്കാഗോ: സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവക (150 East Belle Dr, Northlake , IL-60164) പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് 2019 ജൂണ്‍ 23 ഞായറാഴ്ച വി: കുര്‍ബാനയ്ക്കു ശേഷം വികാരി സക്കറിയ കോറെപ്പിസ്‌കോപ്പ തേലപ്പിള്ളില്‍, സഹവികാരി ബിജുമോന്‍ അച്ചന്‍, അനീഷ് സ്‌കറിയ അച്ചന്‍ എന്നിവര്‍ ചേര്‍ന്ന് ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ കൊടിയേറ്റി.

ജൂണ്‍ 29 ശനിയാഴ്ച വൈകുന്നേരം ഏഴിനു സന്ധ്യാപ്രാര്‍ത്ഥനയും, സുവിശേഷ പ്രഘോഷണവും ഉണ്ടായിരിക്കും. ജൂണ്‍ 30 -നു ഞായറാഴ്ച രാവിലെ ഒമ്പതിനു പ്രഭാത നമസ്‌ക്കാരവും തുടര്‍ന്ന് അങ്കമാലി ഭദ്രാസനം ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത അഭി: ഏലിയാസ് മോര്‍ യൂലിയോസ് തിരുമനസ്സിലെ പ്രധാന കാര്‍മ്മിജത്വത്തില്‍ വി: മൂന്നിന്മേല്‍ കുര്‍ബ്ബാനയും , പ്രസംഗവും, 12 -നു പ്രദക്ഷിണവും, ആശിര്‍വാദവുംഉച്ചയ്ക്ക് ഒന്നിനു നേര്‍ച്ചവിളമ്പും തുടര്‍ന്ന് സ്‌നേഹവിരുന്നും നടക്കും. രണ്ടിനു കൊടിയിറക്കുന്നതോടൊപ്പം ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കും.
ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം