എ​ൻ​എ​സ്എ​സ് ഓ​ഫ് ഷി​ക്കാ​ഗോ ഭാ​ര​വാ​ഹി​ക​ളി​ല്ലാ​ത്ത സം​ഘ​ട​ന
Tuesday, June 25, 2019 10:25 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ​യി​ലും പ​രി​സ​ര​ത്തു​മു​ള്ള നാ​യ​ർ സ​മു​ദാ​യാ​ഗം​ങ്ങ​ളു​ടെ ഒ​ത്തു​ചേ​ര​ൽ വേ​ദി​യാ​യി എ​ൻ​എ​സ്എ​സ് ഓ​ഫ് ഷി​ക്കാ​ഗോ നി​ല​വി​ൽ വ​ന്നു. ത​ന​തു സം​സ്കാ​ര​വും പാ​ര​ന്പ​ര്യ​വും പു​തു​ത​ല​മു​റ​യ​ക്ക് കൈ​മാ​റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യി​ൽ പ്ര​സി​ഡ​ന്‍റ് , സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ ഭാ​ര​വാ​ഹി​ത്വ​ങ്ങ​ൾ ഒ​ന്നു​മു​ണ്ടാ​കി​ല്ല.

ഒ​രു സം​ഘ​മാ​ളു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​കും സം​ഘ​ട​ന​യെ ന​യി​ക്കു​ക. സ​ർ​ഗ​വാ​സ​ന​ക​ളെ പ​രി​പോ​ഷി​പ്പി​ക്കാ​ൻ വി​വി​ധ ത​ര​ത്തി​ലു​ള്ള പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​കും. തു​ട​ക്ക​മെ​ന്ന നി​ല​യി​ൽ സെ​പ്റ്റം​ബ​ർ 28 ന് ​വി​പു​ല​മാ​യ ക​ലാ​സ​ന്ധ്യ ഒ​രു​ക്കും.

എ​ൻ​എ​സ്എ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക കേ​ര​ള​ത്തി​ൽ പ്ര​ള​യ സ​മ​യ​ത്ത് ന​ട​ത്തി​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഷി​ക്കാ​ഗോ​യി​ൽ നി​ന്നു​ള്ള​വ​ർ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തി​രു​ന്നു. അ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ൻ​എ​സ്എ​സ് ഓ​ഫ് ഷി​ക്കാ​ഗോ ഏ​കോ​പി​പ്പി​ക്കും. ആ​ലം​ബ​ഹീ​ന​ർ​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന​തും കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന സ​ഹാ​യം ഉ​റ​പ്പാ​ക്കു​ന്ന​തു​മാ​യ പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക്ക​രി​ക്കും. സ​ന്ന​ദ്ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജൂ​ണ്‍ 29ന് ​സെ​ന്‍റ് ചാ​ൾ​സി​ലു​ള്ള ലാ​സ​റ​സ് ഹൗ​സി​ൽ തു​ട​ക്കം കു​റി​ക്കും.

സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക.

ഫോ​ണ്‍; 209 ില്മൈെ(209 6777382,)
web-www.nsschicago.org
e mail [email protected]

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ പി.