ലാ​ന​യു​ടെ പ​തി​നൊ​ന്നാ​മ​ത് ക​ണ്‍​വ​ൻ​ഷ​ൻ ന​വം​ബ​ർ 1, 2, 3 തീ​യ​തി​ക​ളി​ൽ
Tuesday, June 25, 2019 10:26 PM IST
ഡാ​ള​സ് : അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ള സാ​ഹി​ത്യ​ക്കാ​ര​ൻ​മാ​രും സാ​ഹി​ത്യാ​സ്വാ​ദ​ക​രു​ടെ​യും സം​ഘ​ട​ന​യാ​യ ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (LANA)​യു​ടെ 11 മ​ത് നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ ന​വം​ബ​ർ 1, 2, 3 തീ​യ​തി​ക​ളി​ൽ ഡാ​ള​സി​ൽ വ​ച്ചു ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. ലാ​ന ദേ​ശി​യ കോ​ണ്‍​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ചു ഒ​രു സാ​ഹി​ത്യ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. അ​തി​ൽ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന കൃ​തി​ക​ൾ​ക്ക് അ​വാ​ർ​ഡു​ക​ൾ ന​ൽ​കു​ന്ന​താ​യി​രി​ക്കും. ഈ ​സാ​ഹി​ത്യ മ​ത്സ​ര​ത്തി​ലേ​ക്ക് കൃ​തി​ക​ൾ (നോ​വ​ൽ, ക​ഥ, ക​വി​ത, ലേ​ഖ​നം തു​ട​ങ്ങി​യ​വ​യു​ടെ സ​മാ​ഹാ​ര​ങ്ങ​ൾ) ക്ഷ​ണി​ക്കു​ന്നു.

പു​സ്ത​ക​ങ്ങ​ൾ 2017, 2018, 2019 വ​ർ​ഷ​ങ്ങ​ളി​ൽ ആ​ദ്യ​പ​തി​പ്പാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച​താ​യി​രി​ക്ക​ണം. കൃ​തി​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ നോ​വ​ൽ, ക​വി​ത, ക​ഥ, ലേ​ഖ​നം തു​ട​ങ്ങി​യ സ​മാ​ഹാ​ര​ങ്ങ​ളു​ടെ മൂ​ന്ന് കോ​പ്പി​ക​ൾ വീ​തം അ​യ​ക്ക​ണം. വ​ട​ക്കേ അ​മേ​രി​ക്ക​യി​ലും, കാ​ന​ഡ​യി​ലും, യൂ​റോ​പ്പി​ലും വ​സി​ക്കു​ന്ന മ​ല​യാ​ള എ​ഴു​ത്തു​ക്കാ​ർ​ക്ക് ഇ​തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. പു​തി​യ എ​ഴു​ത്തു​ക്കാ​രെ പ​രി​ച​യ​പ്പെ​ടു​ത്തു​ക പ്ര​ചോ​ദ​ന​മാ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ലാ​ന അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​രി​ക്കു​ന്ന​ത്.

അ​വാ​ർ​ഡ് സ്വീ​ക​രി​ക്കു​ന്ന​തി​ന് ജേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്‍​വെ​ൻ​ഷ​നി​ൽ ആ​വ​ശ്യ​മാ​ണ്. കൃ​തി​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ടു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 30.

കൃ​തി​ക​ൾ അ​യ​ക്കേ​ണ്ട വി​ലാ​സം : (ജോ​സ് ഓ​ച്ചാ​ലി​ൽ, അ​വാ​ർ​ഡ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ )
1513 choctaw Drive, Mesquite -TX 75149

റി​പ്പോ​ർ​ട്ട്: അ​ന​ശ്വ​രം മാ​ന്പി​ള്ളി