തി​ള​ക്ക​മാ​ർ​ന്ന വി​ജ​യ​വു​മാ​യി ഫി​ലി​പ്പ് പാ​റ​യി​ൽ
Tuesday, June 25, 2019 10:38 PM IST
മ​യാ​മി: പാം​ബീ​ച്ച് കൗ​ണ്ടി സ്കൂ​ൾ ഡി​സ്ട്രി​ക്ടി​ലെ പ്ര​ശ​സ്ത​മാ​യ സ​ണ്‍​കോ​സ്റ്റ് ഹൈ​സ്കൂ​ളി​ൽ നി​ന്ന് ഉ​യ​ർ​ന്ന മാ​ർ​ക്കോ​ടു​കൂ​ടി ഫി​ലി​പ്പ് പാ​റ​യി​ൽ വാ​ലി​ഡി​ക്ടോ​റി​യ​നാ​യി.

പ​ഠ​ന​ത്തി​ൽ മാ​ത്ര​മ​ല്ല, പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ലും പ്ര​തി​ഭ തെ​ളി​യി​ച്ച ഈ ​മി​ടു​ക്ക​നെ തേ​ടി ഒ​ട്ട​ന​വ​ധി സ്കോ​ള​ർ​ഷി​പ്പു​ക​ളും അ​വാ​ർ​ഡു​ക​ളും എ​ത്തി​യി​ട്ടു​ണ്ട്.

സ്കൂ​ളി​ലെ സ്പാ​നി​ഷ് ഹോ​ണ​ർ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റും, നാ​ഷ​ണ​ൽ ഹോ​ണ​ർ സൊ​സൈ​റ്റി​യു​ടെ ട്ര​ഷ​റ​റാ​യും, മൂ ​ആ​ൽ​ഫാ തീ​റ്റാ ക്ല​ബി​ലൂ​ടെ​യും ത​ന്‍റെ നേ​തൃ​ത്വ വാ​സ​ന തെ​ളി​യി​ച്ചു. ഇ​ദ്ദേ​ഹം സ​ണ്‍​കോ​റ്റ് റൈ​റ്റിം​ഗ് ലാ​ബി​ലെ മി​ക​ച്ച ട്യൂ​ട്ട​റാ​യി മാ​ത്സ്, ഫി​സി​ക്സ്, ഗ്രാ​മ​ർ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ പ​ഠ​ന​ത്തി​ന് പി​ന്നോ​ക്കം നി​ന്നി​രു​ന്ന സ​ഹ​പാ​ഠി​ക​ൾ​ക്ക് പ​ഠ​ന വി​ഷ​യ​ങ്ങ​ൾ പ​റ​ഞ്ഞു​കൊ​ടു​ത്ത് സ​ഹാ​യം ചെ​യ്യു​വാ​ൻ സ​മ​യം ക​ണ്ടെ​ത്തി മാ​തൃ​ക​യാ​കാ​നും ഈ ​മി​ടു​ക്ക​ന് ക​ഴി​ഞ്ഞു.

അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്ത​മാ​യ നി​ര​വ​ധി യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ നി​ന്നും അ​ഡ്മി​ഷ​ൻ ല​ഭി​ച്ചെ​ങ്കി​ലും ജോ​ർ​ജ് വാ​ഷിം​ഗ്ട​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഏ​ഴു വ​ർ​ഷ​ത്തെ ബി.​എ.​എം.​ഡി പ്രോ​ഗ്രാ​മി​ൽ ചേ​ർ​ന്ന് ഓ​ർ​ത്തോ​പീ​ഡി​ക് ഡോ​ക്ട​റാ​കു​വാ​നാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്ക​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

പാം​ബീ​ച്ചി​ലെ വെ​ല്ലിം​ഗ്ട​ണ്‍ ന​ഗ​ര​ത്തി​ൽ താ​മ​സി​ക്കു​ന്ന പാ​ലാ കൊ​ഴു​വ​നാ​ൽ പാ​റ​യി​ൽ മാ​ത്യു (സു​നി​ൽ) ബി​സി​ന​സ് ക്രി​സ്റ്റി എം. ​പാ​റ​യി​ൽ (ഫാ​ർ​മ​സി​സ്റ്റ്) ദ​ന്പ​തി​ക​ളു​ടെ പു​ത്ര​നാ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം