കെ​എ​ച്ച്എ​ൻഎ ​ക​ണ്‍​വ​ൻ​ഷ​ൻ: സു​നി​ൽ വീ​ട്ടി​ൽ ഭ​ക്ഷ​ണ​സ​മി​തി അ​ധ്യ​ക്ഷ​ൻ
Wednesday, June 26, 2019 11:55 PM IST
ന്യൂ​ജേ​ഴ്സി: കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ​ത്താ​മ​ത് ക​ണ്‍​വ​ൻ​ഷ​ന്‍റെ ഭ​ക്ഷ​ണ​സ​മി​തി അ​ധ്യ​ക്ഷ​നാ​യി സു​നി​ൽ വീ​ട്ടി​ലി​നെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി പ്ര​സി​ഡ​ന്‍റ് ഡോ ​രേ​ഖാ മേ​നോ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൃ​ഷ്ണ​രാ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

കോ​ഴി​ക്കോ​ട് മേ​പ്പ​യൂ​ർ സ്വ​ദേ​ശി​യാ​യ സു​നി​ൽ ഇ​രു​പ​ത് വ​ർ​ഷ​ത്തോ​ള​മാ​യി അ​മേ​രി​ക്ക​യി​ലാ​ണ്. കേ​ര​ള ഹി​ന്ദു​സ് ഓ​ഫ് ന്യൂജേ​ഴ്സി​യു​ടെ സ്ഥാ​പ​ക​അം​ഗ​മാ​യ സു​നി​ൽ 2013 മു​ത​ൽ 2015 വ​രെ ക​ഐ​ച്ച്എ​ൻ​എ യു​ടെ യു​വ ചെ​യ​റാ​യി​രു​ന്നു. നി​ല​വി​ലെ കെഎ​ച്ച്എ​ൻഎ ​ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​മാ​ണ്. മ​ല​യാ​ള​സി​നി​മ​യി​ലും മ​റ്റ് ചെ​റു​സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ള്ള സു​നി​ൽ, ഫ്ളോ​റി​ഡ ക​ണ്‍​വ​ൻ​ഷ​നി​ല​ട​ക്കം നി​ര​വ​ധി​വേ​ദി​ക​ളി​ൽ കൂ​ടി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​സ​മൂ​ഹ​ത്തി​ന് സു​പ​രി​ചി​ത​മാ​യ ’വി​രാ​ടം’ എ​ന്ന നാ​ട​ക​ത്തി​ൽ ഭീ​മ​ന്‍റെ വേ​ഷ​മ​ണി​ഞ്ഞ് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യ ഒ​രു ന​ല്ല ന​ട​ൻ കൂ​ടി​യാ​ണ്. ഭാ​ര്യ പ്രീ​ത, മ​ക്ക​ൾ അ​ർ​ജ്ജു​ൻ, ഇ​ഷ എ​ന്നി​വ​രോ​ടൊ​പ്പം നോ​ർ​ത്ത് ബ്ര​ൻ​സ്വി​ക്കി​ൽ താ​മ​സി​ക്കു​ന്നു.

ഓ​ഗ​സ​റ്റ് 30 മു​ത​ൽ സെ​പ്റ്റ​ന്പ​ർ 2 വ​രെ ന്യു​ജേ​ഴ്സി​യി​ലെ ചെ​റി​ഹി​ൽ ക്രൗ​ണ്‍ പ്ലാ​സ ഹോ​ട്ട​ലി​ലാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ. ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​ഞ്ച് മു​ത​ൽ പ​തി​നെ​ട്ട് വ​യ​സ്സ് വ​രെ​യു​ള്ള​വ​ർ​ക്കും, മു​തി​ർ​ന്ന​വ​ർ​ക്കും, ദ​ന്പ​തി​ക​ൾ​ക്കു​മാ​യി ആ​ക​ർ​ഷ​ക​മാ​യ മ​ത്സ​ര​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് http://www.namaha.org/convention

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ പി.