ക്രി​സ്ത്യ​ൻ റി​വൈ​വ​ൽ ഫെ​ലോ​ഷി​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ജൂ​ണ്‍ 30ന് ​ഷി​ക്കാ​ഗോ​യി​ൽ
Thursday, June 27, 2019 12:00 AM IST
ഷി​ക്കാ​ഗോ : ക്രി​സ്ത്യ​ൻ റി​വൈ​വ​ൽ ഫെ​ലോ​ഷി​പ്പ് (സി​ആ​ർ​എ​ഫ്) ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​വ​രാ​റു​ള്ള വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​ൻ 2019 ജൂ​ണ്‍ 30 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6 മു​ത​ൽ 9 വ​രെ ചി​ക്കാ​ഗോ ഡെ​സ് പ്ലെ​യി​ൻ​സി​ലു​ള്ള ഫെ​യ്ത് അ​ല​യ​ൻ​സ് ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്നു.

ലോ​ക​മെ​ങ്ങും നി​ർ​മ​ല സു​വി​ശേ​ഷ​ത്തി​ന്‍റെ മ​ഹ​ത് സ​ന്ദേ​ശം പ്ര​ഘോ​ഷി​ക്കു​ന്ന പ്ര​ഫ. എം.​വൈ. യോ​ഹ​ന്നാ​ൻ ( മു​ൻ പ്രി​ൻ​സി​പ്പ​ൽ കോ​ല​ഞ്ചേ​രി സെ​ന്‍റ് പീ​റ്റേ​ഴ്സ് കോ​ളേ​ജ് ) നേ​തൃ​ത്വം ന​ൽ​കു​ന്ന ക്രി​സ്ത്യ​ൻ റി​വൈ​വ​ൽ ഫെ​ലോ​ഷി​പ്പ് എ​ന്ന പ്ര​സ്ഥാ​നം അ​ര നൂ​റ്റാ​ണ്ടാ​യി കോ​ല​ഞ്ചേ​രി ആ​സ്ഥാ​ന​മാ​യി സ​ഭാ വ്യ​ത്യാ​സ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സു​വി​ശേ​ഷ പ്ര​സ്ഥാ​ന​മാ​ണ്.

സി​ആ​ർ​എ​ഫി​ന്‍റെ മു​ഴു​വ​ൻ സ​മ​യ മി​ഷ​ന​റി ദ​ന്പ​തി​മാ​രാ​യ വി. ​എം. എ​ൽ​ദോ​സ്, ഷൈ​ജ എ​ൽ​ദോ​സ് എ​ന്നി​വ​രാ​ണ് ഇ​ത്ത​വ​ണ മു​ഖ്യ​വ​ച​ന സ​ന്ദേ​ശം ന​ൽ​കു​വാ​ൻ എ​ത്തു​ന്ന​ത്. 20 വ​ർ​ഷ​ത്തോ​ള​മാ​യി വ​യ​നാ​ട്ടി​ൽ ദൈ​വ​വേ​ല ചെ​യ്യു​ന്ന ഈ ​ദ​ന്പ​തി​ക​ൾ യേ​ശു ക്രി​സ്തു​വി​നാ​യി ത​ങ്ങ​ളു​ടെ ജീ​വി​തം പൂ​ർ​ണ​മാ​യി മാ​റ്റി വ​ച്ച​വ​രാ​ണ്.

ക​ണ്‍​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ചു പ്ര​ഫ. എം ​വൈ യോ​ഹ​ന്നാ​ൻ ന​ൽ​കു​ന്ന വീ​ഡി​യോ മെ​സ്സേ​ജും ഉ​ണ്ടാ​യി​രി​ക്കും. പ്ര​ഫ. എം.​വൈ. യോ​ഹ​ന്നാ​ൻ ദി​വ​സ​വും രാ​വി​ലെ 10 നും ​വൈ​കി​ട്ട് 7 നും (​ഷി​ക്കാ​ഗോ ടൈം) ​പ​വ​ർ​വി​ഷ​ൻ ടി​വി​യി​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കു​ന്നു. പ്ര​സ്തു​ത സ​ന്ദേ​ശം സി ​ആ​ർ എ​ഫ് ന്‍റെ യു​ട്യൂ​ബ് ഗോ​സ്പ​ൽ ചാ​ന​ലി​ലും കൂ​ടാ​തെ ംംം. രൃ​ള​ഴീെു​ല​ഹ. ീൃഴ /്േ ​യി​ലും ല​ഭ്യ​മാ​ണ്.

Address : Faith Alliance Bible Church, 382 S, Mount Prospect Rd, Des Plaines, IL 60016

ക​ണ്‍​വെ​ൻ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

കെ ​കോ​ശി 630 995 3831
കെ ​മാ​ർ​ക്കോ​സ് 630 433 0395
ഏ​ലി​യാ​സ് 773 824 0111
ഷി​ബു 847 997 3567.

റി​പ്പോ​ർ​ട്ട്: ഇ​ടി​ക്കു​ള ജോ​സ​ഫ്