സ്റ്റെ​ഫി​നി ഗ്രി​ഷം പു​തി​യ വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി
Thursday, June 27, 2019 12:02 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സാ​റാ സാ​ന്േ‍​റ​ഴ്സ് രാ​ജി​വ​ച്ച ഒ​ഴി​വി​ൽ പു​തി​യ പ്ര​സ് സെ​ക്ര​ട്ട​റി​യാ​യി മെ​ല​നി​യ ട്രം​പി​ന്‍റെ സ്പോ​ക്സ്വു​മ​ൻ സ്റ്റെ​ഫി​നി ഗ്രി​ഷ​ത്തെ നി​യ​മി​ച്ച​താ​യി പ്ര​ഥ​മ വ​നി​ത​യു​ടെ ട്വി​റ്റ​ർ സ​ന്ദേ​ശ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി. മാ​ർ​ച്ചി​ലാ​യി​രു​ന്നു സാ​റ​യു​ടെ രാ​ജി. വൈ​റ്റ് ഹൗ​സ് സെ​ക്ര​ട്ട​റി​ക്കു പു​റ​മെ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ചു​മ​ത​ല​യും ഇ​വ​ർ​ക്കു ന​ൽ​കി​യി​ട്ടു​ണ്ട്. 2015 മു​ത​ൽ സ്റ്റെ​ഫി​നി വൈ​റ്റ് ഹൗ​സി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്.

പ്ര​സ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് ഇ​തി​ലും ന​ല്ലൊ​രു വ്യ​ക്തി​യെ ക​ണ്ടെ​ത്താ​നാ​കി​ല്ല. ഇ​വ​രു​ടെ സേ​വ​നം അ​ഡ്മി​നി​സ്ട്രേ​ഷ​നും രാ​ജ്യ​ത്തി​നും പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്ന് മെ​ല​നി​യ ട്വി​റ്റ് ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് ട്രം​പും ഇ​വ​രു​ടെ നി​യ​മ​നം സ്ഥി​രീ​ക​രി​ച്ചു. വൈ​റ്റ്ഹൗ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​റാ​യി​രു​ന്ന ബി​ൽ ഷൈ​നും മാ​ർ​ച്ചി​ൽ രാ​ജി സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഈ ​ആ​ഴ്ച ജ​പ്പാ​നും കൊ​റി​യാ​യും സ​ന്ദ​ർ​ശി​ക്കു​ന്ന ട്രം​പി​നോ​ടൊ​പ്പം പു​തി​യ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത സ്റ്റെ​ഫി​നി​യും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വൈ​റ്റ് ഹൗ​സ് വെ​ളി​പ്പെ​ടു​ത്തി.​

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ