മ​രി​ജു​വാ​ന നി​യ​മ വി​ധേ​യ​മാ​ക്കു​ന്ന പ​തി​നൊ​ന്നാ​മ​ത് സം​സ്ഥാ​ന​മാ​യി ഇ​ല്ലി​നോ​യ്
Thursday, June 27, 2019 12:05 AM IST
ഇ​ല്ലി​നോ​യ്: മ​രി​ജു​വാ​ന​യു​ടെ ഉ​പ​യോ​ഗം നി​യ​മ വി​ധേ​യ​മാ​ക്കു​ന്ന അ​മേ​രി​ക്ക​യി​ലെ പ​തി​നൊ​ന്നാ​മ​ത് സം​സ്ഥാ​നം എ​ന്ന പ​ദ​വി ഇ​ല്ലി​നോ​യ്ക്ക്. ഗ​വ​ർ​ണ​ർ ജെ.​ബി ബ്രി​റ്റ്സ്ക്ക​ർ ബി​ല്ലി​ൽ ഒ​പ്പു​വ​ച്ചു.

ഇ​ല്ലി​നോ​യി​ലെ താ​മ​സ​ക്കാ​ർ​ക്ക് ഒ​രൗ​ണ്‍​സും പു​റ​മെ നി​ന്നു​ള്ള​വ​ർ​ക്ക് 15 ഗ്രാം ​മ​രി​ജു​വ​ന​യും കൈ​വ​ശം വ​യ്ക്കാ​വു​ന്ന നി​യ​മ​മാ​ണ് ഇ​ല്ലി​നോ​യി​ൽ നി​ല​വി​ൽ വ​ന്ന​ത്. അം​ഗീ​കൃ​ത ഡി​സ്പെ​ൻ​സ​റി​ക​ളി​ൽ നി​ന്നും 21 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് മാ​ത്ര​മേ ഇ​ത് വാ​ങ്ങു​ന്ന​തി​നു​ള്ള അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ളു. ഗ​വ​ർ​ണ​ർ ബി​ല്ലി​ൽ ഒ​പ്പു​വ​ച്ചു​യ​ങ്കി​ലും 2020 ജ​നു​വ​രി ഒ​ന്ന് മു​ത​ലാ​ണ് നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ക.

സ​ർ​ക്കാ​രി​ന്‍റെ ഖ​ജ​നാ​വി​ലേ​ക്ക് പ്ര​തി വ​ർ​ഷം 800 മി​ല്യ​ൻ മു​ത​ൽ ഒ​രു ബി​ല്യ​ൻ വ​രെ വ​രു​മാ​നം ല​ഭി​ക്കു​മെ​ന്ന് ഗ​വ​ർ​ണ​ർ അ​വ​കാ​ശ​പ്പെ​ട്ടു. ഡി​സ്പെ​ൻ​സ​റി​ക​ൾ​ക്ക് ലൈ​സെ​ൻ​സ് ന​ൽ​കു​ന്ന​തി​ൽ നി​ന്നും 170 മി​ല്യ​നും ല​ഭി​ക്കും. ഗ​വ​ർ​ണ​റു​ടെ തി​ര​ഞ്ഞെ​ടു​പ്പു വാ​ഗ്ദാ​ന​മാ​ണ് ബി​ല്ലി​ൽ ഒ​പ്പു​വെ​ച്ച​തോ​ടെ നി​റ​വേ​റ്റ​പ്പെ​ട്ട​ത്. അ​ന​ധി​കൃ​ത വി​ൽ​പ​ന​യും ക​ഞ്ചാ​വി​ന്‍റെ അ​മി​ത ദു​രു​പ​യോ​ഗ​വും ഈ ​നി​യ​മം മൂ​ലം ത​ട​യാ​നാ​കു​മെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ