മാര്‍ തോമസ് തറയിലിന് ഷിക്കാഗോയില്‍ സ്വീകരണം നല്‍കി
Thursday, June 27, 2019 2:39 PM IST
ഷിക്കാഗോ: ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായ മാര്‍ തോമസ് തറയിലിന് ഷിക്കാഗോയില്‍ സ്വീകരണം നല്‍കി.

ചങ്ങനാശേരി കുട്ടനാട് നിവാസികളും, എസ്.ബി ആന്‍ഡ് അസംപ്ഷന്‍ അലുംമ്‌നിയുടെ ഷിക്കാഗോ ചാപ്റ്ററും സംയുക്തമായാണ് സ്വീകരണ സമ്മേളനം സംഘടിപ്പിച്ചത്. ജൂണ്‍ 21നു വെള്ളിയാഴ്ച വൈകുന്നേരം 7.30നായിരുന്നു സ്വീകരണം നല്‍കിയത്. ഷിക്കാഗോ മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളായിരുന്നു വേദി.

ഗുഡ്‌വിന്‍ ഫ്രാന്‍സീസിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടുകൂടി സമ്മേളനം ആരംഭിച്ചു. എസ്.ബി ആന്‍ഡ് അസംപ്ഷന്‍ അലുംമ്‌നി പ്രസിഡന്റ് ഷാജി കൈലാത്ത് അധ്യക്ഷത വഹിച്ചു. തോമസ് മൂലയില്‍ സ്വാഗതം ആശംസിച്ചു. എബി തുരുത്തിയില്‍, ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

സഭയ്ക്കും സമൂഹത്തിനും ചെയ്ത സംഭാവനകളെ മുന്‍നിര്‍ത്തി എസ്ബി ആന്‍ഡ് അസംപ്ഷന്‍ അലുംമ്‌നിയുടെ പേരില്‍ ജയിംസ് ഓലിക്കര മാര്‍ തോമസ് തറയിലിനു ഫലകം നല്‍കി ആദരിച്ചു. മാര്‍ തോമസ് തറയില്‍ തനിക്ക് നല്‍കിയ സ്‌നേഹോഷ്മളമായ സ്വീകരണത്തിനു നന്ദി പറഞ്ഞു.

സോഷ്യല്‍മീഡിയകളുടെ മാസ്മരിക സ്വാധീനത്തില്‍ ചില തത്പരകക്ഷികളുടെ സ്വാകാര്യ അജണ്ടകളില്‍ കുടുങ്ങിപ്പോകാതെ സത്യം എന്താണെന്ന് വിവേചിച്ചറിഞ്ഞ് വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കുന്നതിന് ഏവരും ജാത്രതപുലര്‍ത്തണമെന്ന് തന്റെ മറുപടി പ്രസംഗത്തില്‍ മാര്‍ തറയില്‍ ഏവരേയും ഉദ്‌ബോധിപ്പിച്ചു.

വിവിധ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ പാണ്ഡിത്യവും കാഴ്ചപ്പാടുകളും ആദര്‍ശങ്ങളും ശ്ശാഘനീയമാണ്. മാര്‍ തറയില്‍ സഭയ്ക്കും സമൂഹത്തിനും വേണ്ടി കാലം കരുതിവെച്ച ഒരു ദൈവനിയോഗവും മുതല്‍ക്കൂട്ടുമാണ്.സഭ അകത്തുനിന്നും പുറത്തുനിന്നും ഏറെ വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്ന ഈ കാലഘട്ടത്തില്‍ ആനുകാലിക പ്രശ്‌നങ്ങളോട് മാര്‍ തോമസ് തറയില്‍ വച്ചുപുലര്‍ത്തുന്ന സമീപനങ്ങളും കാഴ്ചപ്പാടുകളും ദര്‍ശനങ്ങളും സഭാനേതൃത്വത്തിനും സമൂഹത്തിനും ഏറെ പ്രതീക്ഷയ്ക്ക് വകനല്കുന്നതാണ്.

അനീഷാ ഷാബു ഗാനം ആലപിച്ചു. എസ്.ബി ആന്‍ഡ് അസംപ്ഷന്‍ അലുംമ്‌നി സെക്രട്ടറി ഷീബാ ഫ്രാന്‍സീസ് ഏവര്‍ക്കും നന്ദി പറഞ്ഞു. ഡോ. മനോജ് നേരിയംപാറമ്പില്‍ അവതാരകനായിരുന്നു.

പരിപാടികളുടെ വിജയത്തിനായി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ അലുംമ്‌നിയുടെ എക്‌സിക്യൂട്ടീവ് സമിതി അംഗങ്ങളും ഉപദേശകസമിതി അംഗങ്ങളും വിവിധ കമ്മിറ്റികളിലായി ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു. വൈകിട്ട് 9.30ന് ഡിന്നറോടെ യോഗം പര്യവസാനിച്ചു.
ആന്റണി ഫ്രാന്‍സീസ് വടക്കേവീട് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം