ന്യൂയോർക്ക്: ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി അടിയന്തിരമായി കുടി ഫൊക്കാന പ്രസിഡന്റ് മാധവൻ ബി. നായരുടെ മകൾ ജാനകി നായരുടെ നിര്യണത്തിൽ അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റിന്റെ അഭാവത്തിൽ എക്സി. വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ടോമി കോക്കാട്ട് ഏവരെയും സ്വാഗതം ചെയ്തു.
ട്രസ്റ്റി ബോർഡ് ചെയർമാൻ മാമ്മൻ സി ജേക്കബ് അനുശോചന പ്രമയേം അവതരിപ്പിച്ചു.
വേർപാട് മാധവൻ ബി നായർക്കും കുടുബത്തിനും എന്നപോലെ ഫൊക്കാനാക്കും അത്യധികം വേദനാകരമാണ്. ഫൊക്കാന കുടുംബത്തിലുണ്ടായ ഈ വേർപാടിൽ ഫൊക്കാന അഗാധ ദുഃഖം രേഖപ്പെടുത്തുന്നതിനോടൊപ്പം ആ·ാവിന്റെ നിത്യ ശാന്തിക്കുവേണ്ടി ഫൊക്കാനയും കുടുംബ അംഗങ്ങളും പ്രാർഥിക്കുന്നതായും അനുശോചന സന്ദേശത്തിൽ അറിയിച്ചു. സുജ ജോസ് പ്രമേയം പിൻതാങ്ങി.
ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി മെന്പേഴ്സായ സെക്രട്ടറി ടോമി കോക്കാട്ട്, എക്സ്. വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ സജിമോൻ ആന്റണി ,ട്രസ്ടി ബോർഡ് ചെയർമാൻ മാമൻ സി ജേക്കബ്, നാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ,വൈസ് പ്രസിഡന്റ് എബ്രഹാം കളത്തിൽ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണൽ ജോയിന്റ് സെക്രട്ടറി വിജി നായർ, ജോയിന്റ് ട്രഷർ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണൽ ട്രഷർ ഷീല ജോസഫ്. വിമെൻസ് ഫോറം ചെയർ ലൈസി അലക്സ്, കണ്വെൻഷൻ ചെയർ ജോയി ചക്കപ്പൻ ,ഫൗണ്ടേഷൻ ചെയർമാൻ എബ്രഹാം ഈപ്പൻ, കേരള കണ്വെൻഷൻ ചെയർ ജോർജി വർഗീസ് , അഡ്വവൈസറി ബോർഡ് മെംബെർ ടി. എസ് . ചാക്കോ ,ജോണ്‍ കല്ലോലികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു അനുശോചനം രേഖപ്പെടുത്തി.
ഫൊക്കാനയിലൂടെയും അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിലൂടെയും മാധവൻ നായരും കുടുംബവും തുടർച്ചയായി നൽകിപ്പോരുന്ന സഹായങ്ങൾ അമേരിക്കൻ ഇന്ത്യൻ സമൂഹത്തിന് ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് പേട്രണ്‍ പോൾ കറുകപ്പള്ളിൽ അഭിപ്രായപ്പെട്ടു.
നാഷണൽ കമ്മിറ്റി മെംബേർസ് ആയ ജോയി ഇട്ടൻ, അലക്സ് എബ്രഹാം, അപ്പുകുട്ടൻ പിള്ള, ബോബൻ തോട്ടം, ദേവസി പാലാട്ടി,ജോസഫ് കുന്നേൽ, മാത്യു ഉമ്മൻ, രാജീവ് കുമാരൻ, സജി എം. പോത്തൻ, സോമരാജൻ പി.കെ. വർഗീസ് തോമസ്, സണ്ണി ജോസഫ്, ഗണേഷ് എസ.് ഭട്ട്, സ്റ്റാൻലി എത്നിക്കൽ , റ്റീനാ കള്ളകാവുങ്കൽ, നിബിൻ പി. ജോസ്, ട്രസ്റ്റി ബോർഡ് മെംബേഴ്സ് ആയ ജോണ്‍ പി ജോണ്‍, തന്പി ചാക്കോ, കുര്യൻ പ്രക്കാനം, ബെൻ പോൾ, ഡോ. മാത്യു വർഗീസ്,യൂത്ത് മെംബേർ ആയി അലോഷ് റ്റി അലക്സ് എന്നിവരെയും ഓഡിറ്ററായി ചാക്കോ കുര്യൻ, ഗണേഷ് നായർ എന്നിവരും അനുശോചന ചർച്ചയിൽ പങ്കെടുത്തു അനുശോചനം രേഖപ്പെടുത്തി.
ജൂലൈ 12 വെള്ളിയാഴ്ച്ച വൈകിട്ട് 6 മുതൽ 9 വരെ ന്യൂജേഴ്സിൽ ഉള്ള ബ്രാഞ്ചബർഗ് ഫ്യൂണറൽ ഹോമിൽ (Branchburg Funeral Home , 910 US-202,Branchburg, NJ 08876 )നടത്തുന്ന വ്യൂയിങ്ങിൽ എല്ലാ ഫൊക്കാന വിശ്വാസികളും പങ്കെടുക്കണമെന്ന് നാഷണൽ കമ്മിറ്റി അഭ്യർഥിച്ചു.
സംസ്കാര ശുശ്രൂഷകൾ ജൂലൈ 13 ശനിയാഴ്ച രാവിലെ 8.45 മുതൽ 10.45 വരെ ഫ്രാങ്ക്ളിൻ മെമ്മോറിയൽ പാർക്കിൽ (Franklin Memorial Park, 1800 State Rt 27 (Lincoln Highway )North Brunswick, NJ 08902 )
റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ