വിമാനം ആകാശത്തു കുലുങ്ങി; 37 പേർക്കു പരിക്ക്
Friday, July 12, 2019 11:20 PM IST
ഒ​​​​ട്ടാ​​​​വ: ​​​​ക​​​​നേ​​​​ഡി​​​​യ​​​​ൻ എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സി​​​​ന്‍റെ വി​​​​മാ​​​​നം ആ​​​​കാ​​​​ശ​​​​ത്ത് ​അ​​​​പ്ര​​​തീ​​​​ക്ഷി​​​​ത​​​​മാ​​​​യി കു​​​​ലു​​​​ങ്ങി 37 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​റ്റു. ഒ​​​​ന്പ​​​​തു പേ​​​​രു​​​​ടെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ്.

കാ​​​​ന​​​​ഡ​​​​യി​​​​ലെ വാ​​​​ൻ​​​​കൂ​​​​വ​​​​റി​​​​ൽ​​​​നി​​​​ന്ന് ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ലെ സി​​​​ഡ്നി​​​​യി​​​​ലേ​​​​ക്കു പു​​​​റ​​​​പ്പെ​​​​ട്ട വി​​​​മാ​​​​നം പ​​​​സ​​​​ഫി​​​​ക് സ​​​​മു​​​​ദ്ര​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ൽ​​​​വ​​​​ച്ച് താ​​​​ഴേ​​​​ക്കു കൂ​​​​പ്പു​​​​കു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.​​​ഹോ​​​ണോ​​​ലു​​​ലു​​​വി​​​ന് 600 മൈ​​​ൽ തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ് 36,000 അ​​​ടി ഉ​​​യ​​​ര​​​ത്തി​​​ൽ പ​​​റ​​​ക്കു​​​ന്പോ​​​ഴാ​​​ണു സം​​​ഭ​​​വം.

ബോ​​​​യിം​​​​ഗ് 777-200 വി​​​​മാ​​​​ന​​​​ത്തി​​​​ൽ 269 യാ​​​​ത്ര​​​​ക്കാ​​​​രും 15 ജീ​​​​വ​​​​ന​​​​ക്കാ​​​​രും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. സീ​​​റ്റ് ബ​​​ൽ​​​റ്റി​​​ടാ​​​തി​​​രു​​​ന്ന പ​​​​ല​​​​രും മു​​​​ക​​​​ളി​​​​ലേ​​​​ക്കു തെ​​​​റി​​​​ച്ച് മേ​​​​ൽ​​​​ത്ത​​​​ട്ടി​​​​ൽ ഇ​​​​ടി​​​​ച്ചു. ചി​​​​ല​​​​ർ തെ​​​​റി​​​​ച്ചുവീ​​​​ണു. മു​​​റി​​​വും ച​​​ത​​​വും ഏ​​​റ്റ​​​വ​​​ർ നി​​​ര​​​വ​​​ധി.വി​​​​മാ​​​​നം അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ഹാ​​​​വാ​​​​യി​​​​യി​​​​ലെ ഹൊ​​​​ണോ​​​​ലു​​​​ലു വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ ഇ​​​​റ​​​​ക്കി. മു​​​​പ്പ​​​​തു​​​​ പേ​​​​രെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.