ജോയിച്ചന്‍ മെമ്മോറിയല്‍ കര്‍ഷകശ്രീ അവാര്‍ഡ്
Sunday, July 14, 2019 4:59 PM IST
ഷിക്കാഗോ: കെ.സി.എസിന്റെ മുന്‍ പ്രസിഡന്റും ലോക ക്‌നാനായ സമൂഹത്തിലെ നിറസാന്നിധ്യവും, മികച്ച കര്‍ഷകനുമായിരുന്ന അന്തരിച്ച ജോയിച്ചന്‍ ചെമ്മാച്ചേലിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായി കെ.സി.എസ് 'ജോയിച്ചന്‍ മെമ്മോറിയല്‍ കര്‍ഷകശ്രീ അവാര്‍ഡ്' ഏര്‍പ്പെടുത്തി.മികച്ച കര്‍ഷകര്‍ അടങ്ങിയ ഒരു കൂട്ടം ജഡ്ജിമാര്‍ വീടുകള്‍ സന്ദര്‍ശിച്ച്, പച്ചക്കറി തോട്ടങ്ങളെ വിലയിരുത്തി മികച്ച കര്‍ഷകനെ തെരഞ്ഞെടുക്കുന്നതാണ്. വിജയികള്‍ക്ക് ട്രോഫികളും ക്യാഷ് അവാര്‍ഡുകളും സമ്മാനിക്കുന്നതാണ്.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓഗസ്റ്റ് ഒന്നാം തീയതിക്കു മുമ്പായി കെ.സി.എസ് ജോയിന്റ് സെക്രട്ടറി ടോമി എടത്തിലിന്റെ പക്കല്‍ പേര് രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍: 847 414 6757. [email protected] എന്ന ഇമെയില്‍ വിലാസത്തിലും പേര് രജിസ്റ്റര്‍ ചെയ്യാം.

ഓഗസ്റ്റ് 15നുശേഷം വീടുകള്‍ സന്ദര്‍ശിച്ച് പച്ചക്കറി തോട്ടങ്ങള്‍ വിലയിരുത്തുന്നതാണ്. സെപ്റ്റംബര്‍ 15നു ക്‌നാനായ സെന്ററില്‍ വച്ചു നടക്കുന്ന ഓണാഘോഷത്തില്‍ വച്ച് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ്. മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും സെപ്റ്റംബര്‍ 15നു ക്‌നാനായ സെന്ററില്‍ നടക്കുന്ന കാര്‍ഷിക വിള പ്രദര്‍ശനത്തിലും പങ്കെടുക്കാവുന്നതാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം