പോസ്റ്റല്‍ പിക്‌നിക് വിജയകരമായി
Monday, July 15, 2019 12:34 PM IST
ഷിക്കാഗോ ; ഷക്കാഗോയിലെയും പരിസരപ്രദേശങ്ങളിലെയും പോസ്റ്റല്‍ പ്ലാന്റുകളിലും ഓഫീസുകളിലും ജോലിചെയ്യുന്ന പോസ്റ്റല്‍ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി നടത്തപ്പെട്ട പോസ്റ്റല്‍ പിക്‌നിക് വിജയകരമായി . ഫ്രോണ്ടിയര്‍ പാര്‍ക്കില്‍ വച്ച് നടത്തപ്പെട്ട പിക്‌നിക്കില്‍ നിരവധി കുടുംബങ്ങള്‍ പങ്കുചേര്‍ന്നു.

വിവിധ പ്രായക്കാര്‍ക്കായി ഗെയിമുകളും സ്‌പോര്‍ട്‌സും നടത്തി. ജോര്‍ജ് പുല്ലാപ്പള്ളി , മനോജ് അച്ചേട്ട് , ആഷ്‌ലി ജോര്‍ജ്, സണ്ണി ജോണ്‍, ആനീസ് സണ്ണി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് പിക്‌നിക്കിന് നേതൃത്വം കൊടുത്തത്. അടുത്ത വര്‍ഷത്തെ കമ്മറ്റി ഭാരവാഹികളായി സണ്ണി ജോണ്‍, ആഷ്‌ലി ജോര്‍ജ്, നിമ്മി സാജന്‍, സിബു മാത്യു, തോമസ് മാത്യു എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു .

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം