കാല്‍ഗറി എംസിസിഎല്ലിനു പുതിയ ഭാരവാഹികള്‍
Monday, July 15, 2019 12:35 PM IST
കാല്‍ഗറി: സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷനിലെ മലങ്കര കാത്തലിക് ചില്‍ഡ്രന്‍സ് ലീഗിന്റെ (എംസിസിഎല്‍) ഈവര്‍ഷത്തെ പുതിയ ഭാരവാഹികളായി സായൂജ് സ്റ്റീഫന്‍ (പ്രസിഡന്റ്), സിന്ധ്രാ ജോസഫ് (വൈസ് പ്രസിഡന്റ്), ആന്‍മേരി കോരുത് (സെക്രട്ടറി), എവിലിന്‍ മരിയ സ്റ്റീഫന്‍ (ജോയിന്റ് സെക്രട്ടറി), കാത്തി റോസ് ലൗവ്‌ലിന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

കാല്‍ഗറി സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷനിലെ വേദപാഠ ക്ലാസുകളില്‍ ഉയര്‍ന്ന വിജയം വരിച്ച എല്ലാ കുട്ടികള്‍ക്കും ഇടവക വികാരി ഫാ. ജോര്‍ജ് മഠത്തില്‍കുന്നേല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം