കാതോലിക്കാ ബാവയ്ക്ക് സൗത്ത് ഫ്ളോറിഡ സെന്‍റ് തോമസ് ചർച്ചിൽ ഉജ്ജ്വല സ്വീകരണം
Wednesday, July 17, 2019 9:31 PM IST
സൗത്ത് ഫ്ളോറിഡ: പരിശുദ്ധ ബസേലിയസ് മാർത്തോമ പൗലോസ് ദ്വിതീയൻ കത്തോലിക്കാ ബാവയ്ക്ക് സൗത്ത് ഫ്ളോറിഡ സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ പൗര സ്വീകരണം നൽകി.

ആദ്യമായി ഇടവകസന്ദർശനത്തിനെത്തിയ ബാവയെ വൈദികരും, ഇടവക ജനങ്ങളും ചേർന്ന് സ്വീകരിച്ചാനയിച്ചു. വൈകുന്നേരം ആറിന് സന്ധ്യാ പ്രാർഥനയ്ക്കു ശേഷം പൊതു സമ്മേളനം ആരംഭിച്ചു. റവ. ഡോ. ജേക്കബ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇടവക സെക്രട്ടറി മാത്യു വർഗീസ് സ്വാഗതം പറഞ്ഞു. തുടർന്ന് സൺഡേ സ്കൂൾ വിദ്യാർഥികളും ആത്മായ പ്രതിനിധികളും ഭാവയക്ക് ബൊക്കെ നൽകി സ്വീകരിച്ചു. ലിസി സ്കറിയയുടെ ഗാനത്തിനു ശേഷം ഫാ. ജേക്കബ് മാത്യു അധ്യക്ഷ പ്രസംഗം നടത്തി. സൗത്ത് വെസ്റ്റ് ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ് അബ്രഹാം സന്ദേശം നൽകി. സൗത്ത് ഫ്ളോറിഡാ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. ജോർജ് ജോൺ, ഫാ. ഫിലിപ് (സെന്റ് മേരീസ് ഇന്ത്യൻ ഓർത്ത‍ഡോക്സ് ചർച്ച് ഫോർട്ട് മലയാളീസ്), റവ. ഷിബി അബ്രഹാം, ഫാ. ജോർജ് പൗലോസ് (സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് സിറിയൻ ചർച്ച് റ്റാമ്പ), ഡോ. മാമൻ സി ജേക്കബ് (ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ), ഫാ. ഫിലിപ്പോസ് സക്കറിയ (റസിഡന്റ് പ്രസിഡന്റ്), ജോർജ് വർഗീസ് (ഇന്ത്യ പ്രസ് ക്ലബ്), വർക്കി പിങ്കോലിൽ, എന്നിവർ പ്രസംഗിച്ചു.

അപ്പോസ്തലിത സ്നാനത്തിന്‍റെ ഭാഗമായി നോർത്ത് അമേരിക്ക ഭദ്രാസനം സന്ദർശിക്കുന്നതിന്‍റെ പ്രധാന ലക്ഷ്യം ദീർഘകാല സുഹൃത്തും രോഗാവസ്ഥയിൽ കഴിയുകയും ചെയ്യുന്ന റെപതോലിൽ അച്ചനെ സന്ദർശിക്കുക എന്നുള്ളതാണ്. അതിന് അവസരം ലഭിച്ചതിൽ അതീവ സന്തുഷ്ടനാണെന്ന് ബാവ പറഞ്ഞു. മൂല്യങ്ങൾക്ക് പുതിയ നിർവചനം നല്‍കുന്ന കാലഘട്ടമാണിത്. മൂല്യങ്ങൾ നടപ്പാക്കുമ്പോൾ ഏതൊരു ഹീനമാർഗവും സ്വീകരിക്കുവാൻ മനുഷ്യർ തയാറാകും. മൂല്യങ്ങൾ നഷ്ടപ്പെടാതെ ജീവിക്കുന്നതിന് ദൈവിക കൃപ മാത്രമേയുള്ളൂവെന്നും ബാവ പറഞ്ഞു.

ഇടവക സെക്രട്ടറി പി.എ. ഏലിയാസ് നന്ദി പറഞ്ഞു. വിജയൻ തോമസ്, തോമസ് ചെറിയാൻ, വിന്റമാമൽ, ജസിക്ക അലക്സാണ്ടർ, സി.‍ഡി. ജോസഫ്, എം.വി. ചാക്കോ എന്നിവരാണ് പരിപാടിക്കു നേതൃത്വം നൽകി.

റിപ്പോർട്ട്:പി.പി. ചെറിയാൻ