ഫിലഡല്‍ഫിയായില്‍ സംഗീത സായാഹ്നം "മഹ്ഫില്‍' ജൂലൈ 21 ന്
Friday, July 19, 2019 9:55 PM IST
ഫിലഡല്‍ഫിയ: സാധക മ്യൂസിക്ക് അക്കാദമിയുടെ ഏഴാം പിറന്നാളാഘോഷത്തിന്‍റെ ഭാഗമായി സംഗീത രംഗത്തെ ദേശീയ അവാര്‍ഡ് ജേതാക്കളായ പണ്ഡിറ്റ് രമേശ് നാരായണനും മകള്‍ മധുശ്രീ നാരായണനും നയിക്കുന്ന "മഹ്ഫില്‍' സംഗീത സായാഹ്നം ജൂലൈ 21ന് (ഞായർ) നടക്കും.

ഫിലഡല്‍ഫിയ ക്രിസ്‌തോസ് മാര്‍ത്തോമ്മ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (9999 Gatnry Road ,Philadelphia, PA 19115 ) വൈകുന്നേരം 5 മുതലാണ് പരിപാടി.

ഗാനഭൂഷണം കെ. ഐ. അലക്‌സാണ്ടര്‍ ആണ് സാധക മ്യുസിക് അക്കാദമിയുടെ ഡയറക്ടര്‍ .പാലക്കാട് സംഗീത കോളജില്‍നിന്നും 1997 മുതല്‍ 2002 കാലയളവില്‍ മ്യൂസിക്ക് അഭ്യസിച്ചു ഗാനഭൂഷണം പാസായി കേരളത്തില്‍ വിവിധയിടങ്ങളില്‍ മ്യൂസിക്ക് രംഗത്തു പ്രവര്‍ത്തിച്ചതിനു ശേഷം 2012 ല്‍ അമേരിക്കയില്‍ എത്തിയ അലക്‌സാണ്ടര്‍ 2013ല്‍ ചെറിയ രീതിയില്‍ ആരംഭിച്ച സാധക ഇന്ന് ട്രൈസ്റ്റേറ്റ് ഏരിയയിൽ വളര്‍ന്നു മുന്നേറിക്കൊണ്ടിരിക്കുന്നു.

എന്‍റർടൈൻമെന്‍റ് മേഖലയിലേക്കുള്ള സാധകയുടെ രംഗപ്രവേശനത്തിന്‍റെ ഭാഗമായി ആരംഭിക്കുന്ന "സാധക എന്‍റർടൈൻമെന്‍റ്" എന്ന യൂട്യൂബ് ചാനലിന്‍റെ ലോഗോ പ്രകാശനവും , സാധക മ്യൂസിക് അക്കാദമിയുടെ ഭാവി വാഗ്ദാനങ്ങളായ യുവ ഗായകരെ അണിനിരത്തിക്കൊണ്ടുള്ള 'സ്വര്‍ഗീയ മുകുളങ്ങള്‍' എന്ന ക്രിസ്ത്യന്‍ ഭക്തിഗാന ആല്‍ബത്തിന്‍റെ ഉദ്ഘാടനവും തദവസരത്തില്‍ പണ്ഡിറ്റ് രമേഷ് നാരായണന്‍ നിര്‍വഹിക്കും.

സംഗീത വിരുന്നിലേക്ക് എല്ലാ സംഗീത പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സാധക ഡയറക്ടർ കെ. ഐ. അലക്‌സാണ്ടര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: കെ .ഐ . അലക്‌സാണ്ടര്‍ (സാധക മ്യൂസിക് അക്കാദമി ഡയറക്ടര്‍): 267 632 1557 .

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം