ഏശാമ്മ തോമസ് കണ്ടത്തില്‍ അറ്റ്‌ലാന്റയില്‍ നിര്യാതയായി
Saturday, July 20, 2019 2:40 PM IST
അറ്റ്‌ലാന്റാ: ജോര്‍ജിയയിലെ അറ്റ്‌ലാന്റയിലെ സ്ഥിരതാമസക്കാരിയായ ഏശാമ്മ തോമസ് കണ്ടത്തില്‍ (72) നിര്യാതയായി. പരേത പാലാ വടക്കേല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: ജോയി തോമസ്. മകള്‍: മേരി ആനി തോമസ് (ജോഷ്മ)

പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷകളും ചിക്കാഗോ മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ വച്ചു ജൂലൈ 22നു തിങ്കളാഴ്ച രാവിലെ പത്തിനു ആരംഭിക്കും.

പരേത മുമ്പ് ദീര്‍ഘകാലം ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരിയായിരുന്നു. ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകാംഗവുമാണ് പരേതയായ ഏശാമ്മ.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം