എംഎസിഎഫ് റ്റാമ്പായുടെ മെഗാ ഓണാഘോഷം ഓഗസ്റ്റ് 24 നു മെഗാ തിരുവാതിരയോടെ
Saturday, July 20, 2019 2:40 PM IST
റ്റാമ്പാ: വടക്കേ അമേരിക്കയില്‍ നടക്കുന്ന ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നെന്നു കരുതാവുന്ന മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ ഓണാഘോഷങ്ങള്‍ ഓഗസ്റ്റ് 24 നു റ്റാമ്പായിലുള്ള ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും. 2017 ല്‍ നൂറ്റിഅന്‍പതില്‍പരവും , 2018 ല്‍ ഇരുന്നൂറില്‍പ്പരവും മങ്കമാരുടെ തിരുവാതിര കാണികളുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ഇത്തവണത്തെ ഓണാഘോഷങ്ങളില്‍ മുന്നൂറിലധികം വനിതകള്‍ കേരളത്തിന്റെ തനതായ നൃത്ത രൂപങ്ങള്‍ അവതരിപ്പിക്കുന്നതാണ്. തിരുവാതിര, മോഹിനിയാട്ടം, ഭരതനാട്യം, നാടോടിനൃത്തം , മാര്‍ഗംകളി, ഒപ്പന എന്നീ കലാരൂപങ്ങളാണ് അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നത്. ഈ വര്‍ഷത്തെ തിരുവാതിരയില്‍ ഏകദേശം നൂറ്റന്പതിലധികവും മറ്റുള്ള നൃത്തങ്ങളില്‍ അമ്പതിനോടടുത്തും വനിതകള്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം