സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ ക്ലോസ് ചെയ്തു; ഇനി വിത്ത്ഔട്ട് അക്കോമഡേഷന്‍
Sunday, July 21, 2019 2:53 PM IST
ഹൂസ്റ്റണ്‍ : അമേരിക്കയിലെ ഹൂസ്റ്റണില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ നാലുവരെ നടക്കുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ നാലായിരത്തില്‍പ്പരം വിശ്വാസികള്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ റഗുലര്‍ രജിസ്‌ട്രേഷന്‍ ക്ലോസ് ചെയ്തതായി രജിസ്‌ട്രേഷന്‍ ചെയര്‍മാന്‍ സുനില്‍ കുര്യന്‍ പറഞ്ഞു. കണ്‍വന്‍ഷനു വേദിയൊരുക്കുന്ന ഹില്‍ട്ടണ്‍ അമേരിക്കാസും അതിനോട് ചേര്‍ന്നുള്ള മാരിയോട്ടിലെയും ആയിരത്തില്‍പ്പരം മുറികള്‍ നേരത്തെ തന്നെ നിറഞ്ഞതിനാലാണിത്.

വിശ്വാസികളുടെ സൗകര്യാര്‍ഥം താമസ സൗകര്യമില്ലാതെയുള്ള രജിസ്‌ടേഷന്‍ ഇനിയും തുടരും. ഇനി നാനൂറ് ഡോളര്‍ നിരക്കാണ് ഒരാള്‍ക്ക് നാല് ദിവസത്തേക്കുള്ള രജിസ്‌ട്രേഷന്‍ ഫീ.

നാല് ദിവസങ്ങളിലായി പതിനഞ്ചു സ്റ്റേജുകളിലായി പരിപാടികള്‍ സമാന്തരമായി നടക്കുമെന്ന് ഇവന്റ് കോര്‍ഡിനേറ്റര്‍ അനീഷ് സൈമണ്‍. മുപ്പത്തി അഞ്ചോളം സ്പീക്കേഴ്‌സ് പ്രാഭാഷണങ്ങള്‍ നയിക്കുവാന്‍ എന്തുന്നുണ്ട്. മ്യൂസിക് കണ്‍സേര്‍ട്ട് ഉള്‍പ്പെടെ നിരവധി സ്റ്റേജ് പ്രോഗ്രാമുകള്‍ വേറെ. പ്രീകെ , മിഡ് സ്‌കൂള്‍, യൂത്ത്, മുതിര്‍ന്നവര്‍ തുടങ്ങി വിവിധ കാറ്റഗറികളിലും മിക്‌സഡ് കാറ്റഗറികളിലുമാണ് പരിപാടികളുടെ ക്രമീകരങ്ങള്‍ എന്ന് സെക്രട്ടറി പോള്‍ ജോസഫ് പറഞ്ഞു. കണ്‍വന്‍ഷനു ഇനി വെറും രണ്ടാഴ്ച മാത്രം. പ്രാര്‍ഥനാമന്ത്രങ്ങളുമായി കണ്‍വന്‍ഷനായി വിശ്വാസികള്‍ തയാറെടുത്തു കഴിഞ്ഞു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍